Pages

2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

സൗദി അറേബ്യ

സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് മുസ്‌ലിങ്ങളുടെ വിശുദ്ധ നഗരമായ മക്ക (അറബി: مكة / مكّة المكرمة‎‎). സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു പുരാതന കാലത്ത് ബക്ക എന്നറിയപ്പെട്ടിരുന്ന മക്ക. 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കയിൽ 2007 ലെ കണക്കനുസരിച്ച് 1,700,000 ജനങ്ങൾ അധിവസിക്കുന്നു. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്കയിൽ നിന്നും 80 കി.മി ദൂരം പിന്നിട്ടാൽ ചെങ്കടൽ തീരത്ത് എത്തിചേരാം. സമുദ്ര നിരപ്പിൽ നിന്നും 277 മീറ്റർ ഉയർന്നാണ് മക്ക സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷിൽ ചെറിയ അക്ഷരത്തിലെഴുതുന്ന mecca എന്ന വാക്ക് ഏതെങ്കിലും പ്രത്യേക വിഷയത്തിലെ കേന്ദ്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഹജ്ജ്, ഉംറ തീർഥാടന കേന്ദ്രം, സംസം കിണർ, മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം തുടങ്ങി നിരവധി പ്രാധാന്യമുള്ള പ്രദേശമായ മക്കയിലേക്ക് മറ്റു മതസ്ഥർക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌[1]. ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ ക്ലോക്ക് ടവർ മക്കയിലാണ്. നിലവിൽ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയേക്കാൾ 11 മീറ്റർ കുറവാണ് ക്ലോക്ക് ടവറിന്റെ ഉയരം.
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. (Arabic: المملكة العربية السعودية‎,English:Kingdom of Saudi Arabia). ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന രാജ്യമെന്ന അപൂർ‍വ ബഹുമതിയും ഈ നാടിനുണ്ട്. സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്. പ്രധാന വരുമാന മാർ‍ഗം പെട്രോളിയം ഉൽപന്നങ്ങളാണ്. ലോകത്തെ ഏറ്റവുമധികം എണ്ണ ഉല്പ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി..
പിൽക്കാലത്ത് സൗദി അറേബ്യയുടെ ഭരണത്തലവനായിത്തീർന്ന അബ്ദുൽ അസീസ് ബിൻ സഊദ്, മുഹമ്മദ് അബ്ദുൽ വഹാബ് എന്ന ഇസ്ലാമിക സൈദ്ധാന്തികനൊപ്പം ചേർ‍ന്നു പുതിയ രാഷ്ട്രീയ അസ്തിത്വം, രൂപവത്കരിച്ചതിന്റെ പരിണത ഫലമാണ് ഇന്നത്തെ രീതിയിലുള്ള സൗദി അറേബ്യയുടെ പിറവി.
ഈജിപ്തിലെ ഓട്ടോമൻ സാമ്രാജ്യത്തിനും അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കൾക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുൽ അസീസ് അൽ സഊദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അൽ റഷീദ് കുടുംബത്തിൽനിന്ന് 1902ൽ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അൽഅഷ, അൽഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് 1913നും 23നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയർ‍ത്തി. 1926ൽ നജദിലെ രാജാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സഊദിന്റെ കൈകളിലെത്തി. 1927 മെയ് 20നു ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർ‍ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ൽ ഇന്നത്തെ സൗദി അറേബ്യ പിറന്നു. 1938ൽ എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുമേച്ചും ഒട്ടകങ്ങളെ വളർ‍ത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. സഊദ് രാജകുടുംബം സാവധാനം ലോകത്തിന്റെ സാമ്പത്തിക ശാസ്ത്രം തിരുത്തിക്കുറിച്ചുകൊണ്ട് ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു.
അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടലാണ്‌ ചെങ്കടൽ. തെക്കുകിഴക്കായി, ഈജിപ്‌ത്തിലെ സൂയസ്സിൽ നിന്ന് ഉദ്ദേശം 1930 കി.മി, നീളത്തിൽ ബാബ്-എൽ മൻഡേബ് വരെയുള്ള ചെങ്കടലിനെ ഏഡൻ ഉൾക്കടൽ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു.ഈജിപ്ത്, സുഡാൻ, എറിത്രിയ സമുദ്രതീരങ്ങളെ ഈ കടൽ സൗദി അറേബ്യയിൽ നിന്നും യെമനിൽ നിന്നും വേർതിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതൽ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്. സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള യാത്രമാർഗ്ഗമെന്ന നിലയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജലപാതകളിലൊന്നണ്..(തുടരും )

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

പാരിലെ താരം (ഹുബ്ബു നബ്ബിയ്യ്‌


നല്ല മലരാണ് നല്ല നിധിയാണു
സുഗന്ധം വീശും ഖല്ബാണ്
നന്മകള്‍ പകരും ജീവിതത്തില്‍
ഒളിവുകള്‍ വീശിയ ത്വാഹ റസൂല്‍
പ്രപഞ്ചത്തിന്റെ സൌന്തര്യമാ
ആ മനസ്സും എന്നും തൂവെള്ളയാ
വിടര്‍ന്നു നില്‍ക്കും പൂക്കളിലെ
നെറുമണമാണ് പുണ്യ റസൂല്‍
മക്കയിലെ മലരാരണ്യത്തില്‍
നന്മകള്‍ തൂകിയ മുത്ത്‌ റസൂല്‍
കൊടി കുത്തിവാഴും തിന്മകെള്ക്കെതിരെ
ധീരമായി പൊരുതി സത്യത്തിന്‍ നായകന്‍
സത്യം സമാധാനവും വിജയിക്കാന്‍
എന്നും നിലകൊണ്ടു ഹബീബുല്ലഹി
മദീനയിലെ കണ്ണിലുണ്ണിയാം
മലര്പോലെ വിരിയും പുണ്യ റസൂല്‍
ആഗതെര്‍ക്കെന്നും ആശ്രയമായി
അവരിലിറങ്ങും ത്വഹ ഹബീബ്
ലോകമിലെങ്ങും നേതാവായി
എന്നും തിളങ്ങും പുണ്യ ഹബീബ്
മായുന്ന ഈ ലോകമിലായി
റബ്ബില്‍ നിന്നുന്ന കനിവാണ് റസൂല്‍
പവിത്രമായൊരു ദീനിന്നായി
നമുക്ക് കിട്ടിയ കണ്മണിയാ
പരിശുദ്ധമായൊരു പൂമേനിയാ
പാരിലാകെ താരവുമാ
പൂര്‍ണ ചന്ദ്രനുദിച്ചതുപോല്‍
പാരില്‍ ശോഭ പരത്തിടുന്നു

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

മക്ക

ജബലിന്റെ  നാട്ടില്‍ ഞാന്‍ ചെന്നിറങ്ങുമ്പോള്‍
മക്കയിലേക്ക് മനസ്സും തുടിക്കയായി
ഹറമെന്ന  പൂമുറ്റതെത്തുമ്പോള്‍ ഞാനും
അറിയാതെ കണ്ണുകള്‍ നിറയുകയായി
കുളിരോടെ കഅബ കണ്ടു നില്‍ക്കുമ്പോള്‍
ഇശ്ഖിനാല്‍ റബ്ബിനെ സ്തുതിച്ചിടുന്നു
ഹജറുല്‍ അസ് വദും മുത്തി മണക്കുമ്പോള്‍
തിരുനെബി മുത്തിയതോര്മയില്‍ എത്തുന്നു
ഹിജിര്‍ ഇസ്മാഈലും  കണ്‍ കുളിര്‍ കണ്ടു ഞാന്‍
രബ്ബിനു വീണ്ടും സ്തുതികലര്‍പ്പിക്കുന്നു
ആ മണല്‍ തരികളില്‍ നില്‍കുമ്പോള്‍ ഞാനും
ആ ചരിതം ഓര്‍ക്കുകയായി വീണ്ടും
സംസം കിണറിലെ വെള്ളം കുടിച്ചു ഞാന്‍
ദാഹത്തിന്‍ ശമനം തീര്‍ത്തു നില്‍ക്കുമ്പോള്‍
ഹാജറ (ര )തന്റെ മകനുമായി വന്ന
ചരിതം ഓര്‍ത്തു ഞാന്‍ നിര്‍വൃതി കൊണ്ട്
സൗര്‍ ഗുഹയും ഹിറാ ഗുഹയും
കാണുമ്പോള്‍ മുത്തു നബിയെ ഓര്‍ത്തിടുന്നു
മുര്സലിന്‍ കാല്‍ സ്പര്‍ശം പതിഞ്ഞ മണ്ണ്
അതിലേറെ മുത്തു നബി പിറന്ന മണ്ണ്
അബൂബക്കര്‍ സിദ്ദിക് ഉമര്‍ ഉസ്മാന്‍ അലിയും
ധീരതയോടെ ഭരിച്ച മണ്ണ്
റൌലാ ശരീഫും കണ്കുളിര്‍ കണ്ടു ഞാന്‍
മുത്തു നബിയെ കാണാന്‍  കൊതിപൂണ്ട്‌
ആ മൊഴികള്‍ കേള്‍ക്കാന്‍ മനസ്സും തുടിക്കയായി
ആ മണ്ണിലെ ചെടിയായി വളര്നിരുന്നെങ്കില്‍ ഞാന്‍
അവിടെ വീശുന്ന കുളിര്‍ കാറ്റായിരുന്നെങ്കില്‍
പാറിപ്പറക്കുന്ന കിളിയായിരുനെങ്കില്‍
ആ മണലിലെ ഒരു മണല്‍ തരി ഞാനായിരുന്നെങ്കില്‍
ആ മരുഭൂവില്‍ ഒലിച്ചിറങ്ങുന്ന മഞ്ഞിന്‍ കണമായി
അവിടുത്തെ മണ്ണില്‍ ലയിച്ചിരുന്നെന്കില്
എന്ന് ഞാന്‍ മനസ്സില്‍ ആശ കൊണ്ട്
ജന്നത്തുല്‍  ബഖീഉ  കണ്ടു ഞാന്‍ മടങ്ങുമ്പോള്‍      
ഇവിടെ നിന്നൊരിക്കലും മടങ്ങാതെ ഇരുന്നെങ്കില്‍
മനസ്സും അറിയാതെ തെങ്ങുകയായി
കണ്ണുനീര്‍ തുള്ളി കവില്‍ തടത്തിലൂടെ
നബിയില്‍ സ്നേഹത്താല്‍ ചാലിറ്റൊഴുകുന്നു ‍