Pages

2012, മേയ് 29, ചൊവ്വാഴ്ച

നളന്ദ

പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു..

ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്.ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.

ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:-
"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ."


ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.
1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി.


                                                    (നാളന്ദ സർ‌വകലാശാലയുടെ മുദ്ര)

20 comments:

Kalavallabhan പറഞ്ഞു...

"പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ"

എൻട്രൻസ്‌ പരീക്ഷ അല്ലേ?

അറിവും പങ്കു വച്ചതിനു നന്ദി

Unknown പറഞ്ഞു...

Good Information

ajith പറഞ്ഞു...

ദൈവമേ...വീണ്ടും ഞാന്‍ പരമേശ്വരന്‍ സാറിന്റെ ചരിത്രക്ലാസിലെത്തിയോ. കൈത്തണ്ടയില്‍ ഒന്ന് നുള്ളി നോക്കട്ടെ ഇത് സ്വപ്നമാണോന്ന്.

കാളിദാസ് പറഞ്ഞു...

ഇതൊക്കെ വായിക്കുമ്പോഴും ഉത്തരം കിട്ടാതെ ഒരു ചോദ്യമുണ്ട്..രയ്ഹാന..427യില്‍ തുടങ്ങിയ നളന്ദ അല്ല ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും ആദ്യത്തെ സര്‍വകലാശാല..അത് 859 ഇല്‍ പണിത അല്‍-കരോയിന്‍ സര്‍വകലാശാലയാണ്. 800 വര്‍ഷങ്ങള്‍ക്കിപ്പുറം നളന്ദ പുനര്നിരിമ്മിക്കപ്പെടുമ്പോള്‍ ചരിത്രം മാറ്റിയെഴുതും എന്ന് പ്രതീക്ഷിക്കാം.
ഭാവുകങ്ങള്‍..!

കൊച്ചുമുതലാളി പറഞ്ഞു...

ചരിത്രം പുനരാവിഷ്ക്കരിയ്ക്കുന്നു റൈഹാനയുടെ പാരിലെ താരത്തിലൂടെ.
ആശംസകള്‍...

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് ഈ വന്നതിനും അഭിപ്രായം പറഞ്ഞതിനും KALAAVALLABHAN
അറിയുന്ന അറിവ് പങ്കുവെക്കുന്നതില്‍ സന്തോഷമേ ഉള്ളു

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് നന്ദി ഉണ്ട് ഈ വന്നതിനും അഭിപ്രായം പറഞ്ഞതിനും
സുമേഷ്

@ഹെഹെ അജിത്‌ ചേട്ടാ പഴയതൊക്കെ വീണ്ടും എവിടെയെങ്കിലും വായിക്കുമ്പോഴും കാണുമ്പോഴും അല്ലെ ഓര്‍മ്മ വരുന്നത്

റിയ Raihana പറഞ്ഞു...

ചരിത്രം മാറ്റി എഴുതും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം കാളിദാസ്

വന്നതിനും അഭിപ്രായത്തിനും നന്ദി

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് കൊച്ചുമുതലാളി

വന്നതിനും സ്നേഹാ അഭിപ്രായത്തിനും നന്ദി

ജ്വാല പറഞ്ഞു...

തക്ഷശില അല്ലെ, നളന്ദയെക്കാള്‍ മുന്നേയുള്ള അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാല..

റിയ Raihana പറഞ്ഞു...

തക്ഷശില.ആണെന്നും അല അസ്ഹര്‍ കൈറോ ആണെന്നൊക്കെ പറയുന്നുണ്ട് ജ്വാല ചരിത്രങ്ങള്‍ മാറി മാറി എഴുത പെടുകയാണ് ...കാലം പരന്നു കിടക്കുകയല്ലേ മാറ്റി എഴുതപ്പെടും എന്ന് നമ്മുക്ക് പ്രത്യാക്ഷിക്കാം

റിയ Raihana പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
vavooti പറഞ്ഞു...

cahrithram ellam marannu ormipichathinu thanks

anupama പറഞ്ഞു...

പ്രിയപ്പെട്ട റൈഹാന,
അമ്മ വളരെ മനോഹരമായി ചരിത്രം പഠിപ്പിച്ചു തന്നിരുന്നു. വീണ്ടും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം !ആശംസകള്‍ !
പാരിലെ താരം-പേരിഷ്ടായി !:)
സസ്നേഹം,
അനു

Minu Prem പറഞ്ഞു...

നളന്ദയെ കുറിച്ചുള്ള ഈ അവലോകനം വളരെ നന്നായി..
ആശംസകള്‍....

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് വവൂട്ടി ...


@വന്നതിനും സ്നേഹ അഭിപ്രായത്തിനും നന്ദി ഉണ്ട് അനു

റിയ Raihana പറഞ്ഞു...

വന്നതിനും അഭിപ്രായത്തിനും നന്ദി ഉണ്ട് മിനു...!

അജ്ഞാതന്‍ പറഞ്ഞു...

വളരെ നല്ല ലേഖനം ആയിരുന്നു .നളന്ദ ആയിരുന്നോ ടാഗോറിന് ശാന്തിനികേതന്‍ സ്ഥാപിക്കാന്‍ പ്രേരണ ആയത് ?.....

റിയ Raihana പറഞ്ഞു...

angne anennaanu parayunnathu ...thanks rsz

Cheenachan പറഞ്ഞു...

https://www.facebook.com/photo.php?fbid=1037568939626764&set=gm.446357978884560&type=3&theater

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ