Pages

2012, മേയ് 1, ചൊവ്വാഴ്ച

മുഹമ്മദ്‌ നബി

സൗദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽ പെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബത്തിൽ ക്രിസ്തു വർഷം 571 ഏപ്രിൽ 20-നാണ് പ്രവാചകൻ മുഹമ്മദിന്റെ ജനനം. പിതാവ് അബ്ദുള്ള മുഹമ്മദിന്റെ ജനനത്തിന് മുന്പ് തന്നെ മരിച്ചു. അനാഥനായി പിറന്ന കുഞ്ഞിന്റെ സംരക്ഷണം പിതാമഹനായ അബ്ദുൽ മുത്വലിബ് ഏറ്റെടുത്തു. ബാല്യകാലം ആടുകളെ മേച്ചായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത് . മഹത്തായ സ്വഭാവത്തിനുടമായ നബി തന്റെ യൗവ്വനം കച്ചവടരംഗത്ത് കഴിച്ചുകൂട്ടി. പ്രവാചകൻ തൻറെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ ഖദീജയെ വിവാഹം കഴിച്ചു. അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം. ഖദീജയുമായി നടന്ന വിവാഹത്തിന് പ്രവാചകൻ 20 ഒട്ടകമായിരുന്നു മഹ്റായി നൽകിയത് എന്നും അബുത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിർവ്വഹിച്ചത് എന്നും ചരിത്രത്തിൽ കാണാവുന്നതാണ്.നബിയുടെ ഒന്നാമത്തെ വിവാഹമായിരുന്നു ഇത്. ഖദീജയിൽ കാസിം, അബ്ദുല്ല എന്നീ രണ്ട് ആൺമക്കളും സൈനബ, റുഖിയ്യ, ഉമ്മുകുൽഥൂം, ഫാത്വിമ എന്നീ നാല് പെൺമക്കളും ജനിച്ചു... 

നബിക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തു. വലീദ്ബ്നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. മക്കയിലെ നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത പുണ്യകർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. മക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം, പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമർഷം തോന്നുകയും അതിൽ നിന്നും അത്തരം ദുർവൃത്തികളിലേർപ്പെട്ടുകൊണ്ടിരിക്കുന്നവരിൽ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താൽപ്പര്യം ജനിക്കുകയും ചെയ്ത മുഹമ്മദ് അതിനായി മക്കയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം ദൂരമുള്ള ജബൽനൂർ എന്ന പർവ്വതമുകളിലെ ഹിറാ ഗുഹയിൽ ഏകാന്തമായി പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തു. ശത്രുക്കളുടെ നിരന്തര ആക്രമണങ്ങളും പരിഹാസവും കാരണം മുഹമ്മദ്‌ നബി മക്കയിൽ ഒളിവിൽ താമസിക്കുകയും പിന്നീട് യദ് രിബ് (മദീന) എന്ന സ്ഥലത്തേക്ക് പാലായനം ചെയ്യുകയും ചെയ്തു. അറുപത്തി മൂന്നാമത്തെ വയസിൽ മദീനയിൽ വെച്ച് മുഹമ്മദ്‌ നബി മരണപ്പെട്ടു..

                                              ( ഹുദൈബിയ സന്ധി)

പ്രവാചകൻ മുഹമ്മദ്‌ നബിയും അനുയായികളും എതിർ വിഭാഗമായ ഖുറൈഷികളും തമ്മിൽ മക്കയിൽ വെച്ച് നടത്തിയ ഒരു കരാറാണ് ഹുദൈബിയ സന്ധി. ചരിത്രപ്രസിദ്ധമായ ഹുദൈബിയ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം കയ്‌പും മധുരവും നിറഞ്ഞതായിരുന്നു. എതിരാളികൾ മുന്നോട്ടുവെച്ച മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചാണ് മുഹമ്മദ്‌ നബി കരാറൊപ്പിട്ടത്. ദീർഘമായ സംഭാഷണങ്ങളുടെ അവസാനം സന്ധി വ്യവസ്ഥകൾ ഇങ്ങനെ നിലവിൽ വന്നു..മുസ് ലിങ്ങളും ഖുറൈശികളും തമ്മിൽ പത്ത് വർഷത്തിന് യുദ്ധം ഉണ്ടാവില്ല
ഈ വർഷം മുസ്ലിങ്ങൾ മടങ്ങിപ്പോകണം. അടുത്തവർഷം മക്കയിൽ നിരായുധരായി വന്നു മൂന്ന് ദിവസം താമസിച്ച്, ഉംറ നിർവ്വഹിച്ച് തിരിച്ച് പോവാം
ഖുറൈശികൾക്കും മുസ്ലിങ്ങൾക്കും ഇഷ്ടമുള്ള ഗോത്രങ്ങളുമായി സന്ധി ചെയ്യാം
ഖുറൈശികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ അനുവാദമില്ലാതെ ആരെങ്കിലും മദീനയിൽ അഭയം തേടിയാൽ അവരെ തിരിച്ചയക്കണം. എന്നാൽ മുസ്ലിം പക്ഷത്ത് നിന്നും ആരെങ്കിലും മക്കയിൽ വന്ന് അഭയം തേടിയാൽ അവരെ തിരിച്ചയക്കേണ്ടതില്ല..

                     (  ആനക്കലഹ സംഭവം)

മക്കയെ ആക്രമിക്കാനായി യമനിൽ നിന്നും പുറപ്പെട്ട അബ്രഹത്തിന്റെ ആനപ്പടയെ തുരത്തിയോടിച്ച സംഭവം മക്കാ ചരിത്രത്തിൽ തിളങ്ങുന്ന ഒരധ്യായമാണ്. മുഹമ്മദ്‌ നബി ജനിച്ച വർഷമാണ് ഇത് നടന്നത്. കഅബ പൊളിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആനപ്പട അടക്കം സർവസന്നാഹവുമായിവന്ന അബ്റഹത് രാജാവിനെയും സൈന്യത്തെയും പക്ഷികളെക്കൊണ്ട് അല്ലാഹു നശിപ്പിച്ചു കളഞ്ഞു എന്നാണ് ഇസ്ലാമിക് ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നത്. പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാർ ആ വർഷത്തിന്‌ ആനക്കലഹ വർഷം (അറബി-ആമുൽ ഫീൽ) എന്നാണു പറഞ്ഞു വന്നിരുന്നത്...

                                     (   ബാങ്ക് വിളി)


1,400 ലേറെ വർഷങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗത്തും മുസ്ലിം പള്ളികളിൽ ഒരേ ഭാഷയിൽ(അറബിയിൽ) ഉയർന്നു കേൾക്കുന്ന ബാങ്ക് വിളി തുടങ്ങിയത് മദീനയിൽ ആണു‍. ബാങ്ക് വിളി ഒരു പ്രാർത്ഥന അല്ല, മറിച്ച് നമസ്കാര സമയമായെന്നും, അത് കൊണ്ട് പള്ളികളിലേക്ക് വരുവിൻ എന്നും വിശ്വാസികളെ ഓർമ്മപ്പെടുത്താനുള്ള ഒരു പൊതു മാധ്യമമാണ്. എത്യോപ്യയിൽ നിന്നും മക്കയിലേക്ക് അടിമകളായി കൊണ്ടുവന്ന കുടുംബത്തിലെ അംഗമായിരുന്ന ബിലാൽ ഇബ്‌നു റബാഹ് എന്ന കറുത്ത വർഗ്ഗക്കാരന്റെ ശബ്ദത്തിലൂടെയാണ് ആദ്യം ബാങ്ക് വിളി ഉയർന്നത്. മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിനു ശേഷം ഏതാണ്ട് രണ്ട് കൊല്ലം കഴിഞ്ഞാണ് നമസ്കാര സമയം അറിയിക്കാൻ ബാങ്ക് വിളിക്കുന്ന പതിവ് തുടങ്ങിയത്. ഉച്ചഭാഷിണി ഇല്ലാത്ത അക്കാലത്ത് കനത്തതും ഉറച്ചതും വിദൂരത്തേക്ക് എത്തിച്ചേരുന്നതുമായ ശബ്ദമുള്ളവരായിരുന്നു ബാങ്ക് വിളിച്ചിരുന്നത്. പ്രവാചകൻറെ മരണ ശേഷം ബിലാൽ ബാങ്ക് വിളി നിർത്തി. വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം പിന്നീട് ബാങ്ക് വിളിച്ചത്. ബാങ്ക് വിളി വരുന്നതിനു മുമ്പ് മരക്കഷണങ്ങൾ കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കുകയായിരുന്നു പതിവ്..!

9 comments:

SumeshVasu പറഞ്ഞു...

അറിയാത്ത കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നു... നന്ന്

Raihana പറഞ്ഞു...

thnks sumesh :)

juvairiya salam പറഞ്ഞു...

നന്നായിട്ടുണ്ട്..അശംസകൾ

ഷാഹിദ് പറഞ്ഞു...

നന്നായിട്ടുണ്ട്.

ഷാഹിദ് പറഞ്ഞു...

ലഗ്നത്തില്‍ വിഗ്നം കാണുന്നു. ( കമന്റ്‌ അടിക്കുമ്പോള്‍ word verification ചോദിക്കുന്നു. ) കമന്റ്‌ കുറയാന്‍ ചാന്‍സ് ഉണ്ട്.ദക്ഷിണ വെക്കുമെങ്കില്‍ പരിഹാരം പറഞ്ഞു തരാം. ( ഫലം കണ്ടെങ്കില്‍ മാത്രം ദക്ഷിണ മതി )

ദാ.. ഈ ലിങ്ക് അങ്ങ് ജപിച്ചു ബ്ലോഗില്‍ കെട്ടുക്ക. എല്ലാം ശെരിയാവും.

http://shahhidstips.blogspot.com/2012/04/blog-post_29.html

ഫലം കണ്ടാല്‍ ദക്ഷിണ മറക്കരുത് ട്ടാ...

ഇല്ലേല്‍ ഞാന്‍ ചാത്തനെ വിടും..

Raihana പറഞ്ഞു...

മാറ്റിയിട്ടുണ്ട് .. തീര്‍ച്ചയായും ദക്ഷിണ തരുന്നതായിരിക്കും

A.R പറഞ്ഞു...

പ്രവാചകനെ പറ്റി പറഞ്ഞു തന്നതിന് നന്ദി ,
ഇസ്ലാം ചരിത്രത്തെ കുറിച്ച് അറിയാന്‍ താല്പര്യം ഉള്ള ഒരാള്‍ എന്ന
നിലയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു

Raihana പറഞ്ഞു...

തീര്‍ച്ചയായും ചരിത്രം ഇടുന്നതാണ് വീണ്ടും വരിക വായിക്കുക AR thanks

Feroze Bin Mohamed പറഞ്ഞു...

very useful ; do more like this !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ