Pages

2012, ജൂൺ 4, തിങ്കളാഴ്‌ച

മുല്ലാ നസുറുദ്ദീന്‍

ആരാണു നസ്രുദീൻ?   

നസ്രുദീന്റെ തമാശകളെക്കുറിച്ചറിഞ്ഞ അന്യനാട്ടുകാരനായ ഒരാൾ നസ്രുദീന്റെ നാട്ടിലെത്തി. മതിലും ചാരി നിൽക്കുന്ന ഒരാളോട്‌ നസ്രുദീനെ അറിയാമോയെന്ന് അയാൾ ചോദിച്ചു. തനിക്കാളെ അറിയാമെന്നും പക്ഷേ തനിക്കീ മതിലു വീഴാതെ താങ്ങിനിത്തേണ്‍ടതു കൊണ്ട്‌ തനിക്കു പോയി അന്വേഷിക്കാൻ പറ്റില്ലെന്നും, ഇനിയഥവാ അത്ര അത്യാവശ്യമാണെങ്കിൽ തനിക്കു പകരം മതിലൊന്നു താങ്ങി നിൽക്കാമെങ്കിൽ താൻ പോയി ആളെ തേടിപ്പിടിച്ചുകൊണ്ടുവരാമെന്നും മതിലു താങ്ങുന്നയാൾ പറഞ്ഞു. മറ്റേയാൾ അതു സമ്മതിച്ച്‌ മതിൽ താങ്ങിപ്പിടിച്ചുകൊണ്ടുനിന്നു. പക്ഷേ മണിക്കൂറുകൾ കഴിഞ്ഞിട്ടും നസ്രുദീനെ അന്വേഷിച്ചുപോയ ചങ്ങാതി തിരിച്ചുവന്നില്‍ല. ഒടുവിൽ അയാൾ വഴിയേ പോയ ചിലരോട്‌ കാര്യം പറഞ്ഞു. അവർക്കു ചിരി വന്നു:
‘നസ്രുദീൻ വലിയ തമാശക്കാരനാണെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങൾ സംസാരിച്ചതു നസ്രുദീനോടു തന്നെയാണ്‌...!

                            ആശനടത്തൽ)

നസ്രുദീന്റെ അയൽക്കാരന്‌ വില്ലുപോലെ വളഞ്ഞ കൊമ്പുകളുള്ള ഒരു കാളക്കൂറ്റനുണ്ടായിരുന്നു. ആ കൊമ്പുകൾക്കിടയിൽക്കയറിയിരുന്ന് ഒരു സവാരി ചെയ്യാൻ അയാൾക്കൊരു പൂതി തോന്നി. പക്ഷേ പേടി കാരണം ആശ നടപ്പായില്ല. അങ്ങനെയിരിക്കെ കാള ഉറങ്ങിക്കിടക്കുന്നത്‌ നസ്രുദീൻ കണ്ടു. അയാൾ ശബ്ദം കേൾപ്പിക്കാതെ അടുത്തുചെന്ന് കാളയുടെ കൊമ്പുകൾക്കിടയിൽ ഇരുപ്പു പിടിച്ചു. കാള ഞെട്ടിയുണർന്ന് നസ്രുദീനെ കുടഞ്ഞുവീഴ്ത്തി. തലയിടിച്ചുവീണ നസ്രുദീന്‌ ബോധവും നഷ്ടപ്പെട്ടു. അയാൾ നിലത്ത്‌ അനക്കമറ്റു കിടക്കുന്നതു കണ്ടപ്പോൾ ഭാര്യ ഓടിവന്ന് അലമുറയിട്ടു കരഞ്ഞു. ബോധം വന്ന നസ്രുദീൻ ഭാര്യയെ സാന്ത്വനപ്പെടുത്തി: ‘കരയാതെ പൊന്നേ,ബുദ്ധിമുട്ടിയാലും മുറിവു പറ്റിയാലും എന്റെയൊരാശ നടന്നില്ലേ!’

8 comments:

ജ്വാല പറഞ്ഞു...

വര്ഷങ്ങള്‍ക്കു മുമ്പ് വായിച്ചിട്ടുള്ളതാണ്, പലതും മറന്നു പോയി, ഇത്തരത്തിലുള്ള പോസ്റ്റുകള്‍ അതിനെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു, ഇനിയും വരെട്ടെ നര്മ്മങ്ങള്‍, ഭാവുകങ്ങള്‍

ബെന്‍ജി നെല്ലിക്കാല പറഞ്ഞു...

ഹ...ഹ... ഈ നസ്രുദ്ദീന്റെയൊരു തമാശ!!!
അദ്ദേഹത്തിന്റെ ഇത്തരം പല കഥകള്‍ അറിയാം. പക്ഷേ, ഇവ രണ്ടും ആദ്യം വായിക്കുകയാ... കൊള്ളാം. ഇനിയുമുണ്ടോ സ്‌റ്റോക്ക് ?
ആശംസകള്‍...

grkaviyoor പറഞ്ഞു...

നസൃദിന്‍ കഥകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി
എഴുത്തു തുടരുക ആശംസകള്‍

orkid പറഞ്ഞു...

nannayirikkunnu

റിയ Raihana പറഞ്ഞു...

വന്നതിനു നന്ദി ഉണ്ട് ജ്വാല .....

റിയ Raihana പറഞ്ഞു...

benji വന്നതിനു നന്ദി ഉണ്ട് ...അദ്ദേഹത്തിന്റെ പല കഥകളും എല്ലാവരും വായിച്ചിര്‍ക്കും,ഓരോന്നിലും ചിരിപ്പിക്കുന്നതിനൊപ്പം ,അറിവും ഒളിഞ്ഞു കിടക്കുന്നുണ്ടാകും ...

റിയ Raihana പറഞ്ഞു...

ജി ആര്‍ കവിയൂര്‍ ..നന്നിയുണ്ട് സ്നേഹം നിറഞ്ഞ അഭിപ്രായത്തിന്

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ