Pages

2012, മേയ് 16, ബുധനാഴ്‌ച

ലോകാത്ഭുതങ്ങൾ

മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ,സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളാണ്  ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ...

ബി. സി. 2-ം ശതകത്തോടടുത്ത് അലക്സാൻഡ്രിയൻ കലഘട്ടത്തിൽ (ബി. സി. 356-312) രജിക്കപ്പെട്ട ഒരു സഞ്ചാര ഗൈഡാണ് ലോകത്തിലെ ഏഴ് അദ്ഭുതങ്ങളെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഹെറഡോട്ടസിന്റെ ചില ചരിത്ര ഗ്രന്ഥങ്ങളിലും പുരാതന ലോകാത്ഭുതങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചിരിക്കുന്നു. ഈ ഏഴിൽ ഈജിപ്തിലെ വൻ പിരമിഡ് മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളു. ഇതുതന്നെയും കഴിഞ്ഞ അഞ്ഞൂറിലേറെ വർഷങ്ങളായി ജീർണോന്മുഖമാണ്. അലക്സാൻഡ്രിയൻ കാലഘട്ടത്തിനുശേഷം ഏഴദ്ഭുതങ്ങളുടെ പല പട്ടികകൾ പ്രചാരത്തിൽ വന്നു.

                                                (ഗിസയിലെ പിരമിഡ്)


ഈജിപ്റ്റിലെ ഫിറോവയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ് ഒന്നാമതെ അത്ഭുതം. കലക്രമേണ ഈ വിശേഷണം പിരമിഡുകൾക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്റ്റിലേതാണ് യഥാർഥ പിരമിഡുകൾ. മെസപ്പൊട്ടേമിയ, മെക്സിക്കോ, മധ്യ അമേരിക്കയിലെ മായ എന്നിവിടങ്ങളിലെ രാജവംശങ്ങൾ, സമാന മാതൃകയിൽ നിർമിച്ച സൂച്യഗ്രസ്തംഭങ്ങളെയും പിരമിഡുകൾ എന്നു വിളിക്കാറുണ്ട്. ഈജിപ്റ്റിലെ പിരമിഡുകൾ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി. സി. 2680-2563) കാലത്തു മാസ്തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കംചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽ നദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്സാൻഡ്രിയയ്ക്ക് 161 കി. മീ. തെക്ക് സുമാർ 5.25 ഹെക്റ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ അധാരത്തിന് 230.43 മീറ്റർ വിതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീറ്റർ ഉയരമുള്ള പിരമിഡ് 1,00,000 തൊഴിലാളികൾ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു....

                                         (ബാബിലോണിലെ തൂക്കുപൂന്തോട്ടം)
തൂങ്ങികിടക്കുന്ന പൂന്തോട്ടം (Hanging Garden) എന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബ്കദ്നെസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. ബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും (painted wall) ഇതോടു ചേർത്തും അല്ലാതെയും അത്ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോന്നിരുന്നു...


                                            (ഒളിമ്പിയയിലെ സിയൂസ് പ്രതിമ)

ഗ്രീക്കു ശില്പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയ്യിൽ വിജയ ദണ്ഡും മറ്റേ കൈയ്യിൽ ഒരറ്റത്തു കഴുകന്റെ രൂപം ഉള്ള ചെങ്കോലുമായി ഇർക്കുന്ന സീയൂസ് ദേവന്റെ പ്രതിമയുമാണുള്ളത്. സുമാർ 12.19 മീറ്റർ ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി. സി. 462-ൽ നിർമ്മിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്ഷോപ്പു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ കാലഗണനയിൽ സുമാർ ബി. സി. 430 നോടടുത്ത് നിർമ്മിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ. ഡി. 426 ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന തീപിടുത്തത്തിലോ ഇതു നശിച്ചതയി കരുതപ്പെടുന്നു.....


ഇനി ആധുനിക ലോകാത്ഭുതങ്ങൾ
നോക്കാം


1931-ലെ പുനർ നിർണയ പ്രകരം കുഫുവിന്റെ പിരമിഡ്, ഹേജിയ സോഫിയ, പിസയിലെ ചരിഞ്ഞ ഗോപുരം, ആഗ്രയിലെ താജ്മഹൽ, യു. എസ്സിലെ വഷിങ്ടൺ മോണ്യുമെന്റ്, പാരീസിലെ ഈഫൽ ഗോപുരം യു. എസ്സിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംങ് ഇവയാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ                                    (  ഹേജിയ സോഫിയ)


സാന്താസോഫിയ എന്നും പറയപ്പെടുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹേജിയ സോഫിയ ആദ്യം ഒരു ക്രിസ്തീയ ദേവലയം ആയിരുന്നു. 1453-ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പതനശേഷം ഇത് ഒരു മുസ്ലീം ദേവാലയം ആയിത്തീർന്നു. ഇപ്പോൾ ഇത് ഒരു ബൈസാന്റിയൻ കലാശേഖരമാണ്. എ. ഡി. 360-ൽ കോൺസ്റ്റാന്റിയസ് II ഇത് പണികഴിപ്പിച്ചു. 404-ൽ ഇത് നശിപ്പിക്കപ്പെട്ടു. 415-ൽ തിയോഡോഷിയസ് II പുനർനിർമിച്ചുവെങ്കിലും 532-ൽ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ അണിമൈയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്പനകൾ അനുസരിച്ച് ജസ്റ്റീനിയൻ ചക്രവർത്തി 532-37 കാലത്ത് (537-48 കാലത്തെന്നും അഭിപ്രായമുണ്ട്) പണിയിപ്പിച്ചതാണ് ഇന്നു കാണുന്ന ഹേജിയ സോഫിയ. കനത്ത ഭൂചലനം കാരണം 558-ൽ ഇതിന്റെ കുംഭഗോപുരം തകർന്നു വീഴുകയുണ്ടായി. എന്നാൽ 563-ൽ ഇതു പുനർനിർമ്മിക്കപ്പെട്ടു. ഇതിന്റെ ഉൾഭാഗത്തെ നീളം 80.77 മിറ്ററും വീതി 31.09 മീറ്ററുമാണ്. അനേകം ഗോളാകാരങ്ങളുടെ തുടർച്ചകളായാണ് ഇതിന്റെ നിർമിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്...

                                            (പിസായിലെ ചരിഞ്ഞഗോപുരം)


ഇറ്റലിയിലെ പിസായിൽ സ്ഥിതി ചെയ്യുന്നു. 1174-ൽ പണിയാരംഭിച്ച് 1350-ൽ പൂർത്തിയാക്കി. സമീപസ്ഥമായ ക്രൈസ്തവ ദേവലയത്തിന്റെ മണിഗോപുരമാണ് ഇത്. സുമാർ 55.86 മീറ്റർ (183.37 അടി) പൊക്കമുള്ള ഈ എട്ടുനില ഗോപുരം ലംബത്തിൽനിന്നു സുമാർ 4.88 മീറ്റർ ചരിഞ്ഞാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചരിവ് 5.5 ഡിഗ്രി ആണ്. 296 പടികൾ ഉള്ള ഇതിന്റെ ഭാരം കണക്കാക്കിയിരിക്കുന്നത് 14,500 മെട്രിക്ക് ടെൺ ആണെന്നാണ്.

                                                          
                                                     (താജ്മഹൽ)

ഉത്തർപ്രദേശ് സംസ്ഥാനത്തെ ആഗ്രയിൽ യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. . ഇന്ത്യയിലെ മുഗൾ ശില്പ കലയുടെ അത്യുത്കൃഷ്ട മാതൃകയായ താജ്മഹൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. ഒരു തുർക്കി ശില്പകാരനായ ഉസ്താദ് ഇസയുടെ രൂപ മാതൃകയ്ക്കനുസരണമായി നിർമിച്ച ഈ മന്ദിരം, 1630-ൽ പണിയാരംഭിച്ച് 1648-ൽ പൂർത്തിയാക്കി. 94.40 മീറ്റർ സമചതുരമായ ഒരു ഫ്ലാറ്റ്ഫോറത്തിന്മേലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഇതിന്റെ കുംഭഗോപുരത്തിന് ഉൾഭാഗം 24.38 മീറ്റർ ഉയരവും 15.24 മീറ്റർ വ്യാസവും ഉണ്ട്. മന്ദിരത്തിന്റെ ഉൾഭാഗം വൈഡൂര്യം, സൂര്യകാന്തം വർണമാർബിൾ ഇവയാൽ അലംകൃതമാണ്. ഈ സൗധത്തിന്റെ മധ്യത്തിൽ അഷ്ട്ഭുജാകൃതിയിലുള്ള മുറിയുടെ നിലവറയിൽ പത്നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ് മരങ്ങളും മുൻഭാഗത്തെ തടകത്തിൽ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേർന്ന് ഇതിന്റെ ദൃശ്യഭങ്ങി വർദ്ധിപ്പിക്കുന്നു...

                                            (വാഷിങ്ടൻ സ്മാരകസൗധം)

വാഷിങ്ടൻ ഡി. സി. യിൽ സ്ഥ്തിചെയ്യുന്നു. 1783-ൽ യു. എസ്. കോൺഗ്രസ്, ജോർജ് വാഷിങ്ടന് ഒരു സ്മാരകം നിർമ്മിക്കുന്നതിന് അനുമതി നൽകിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിർപ്പ് കാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ൽ രൂപത്കരിച്ച വാഷിങ്ടൻ നാഷണൽ മോണൂമെന്റ് സൊസൈറ്റി ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഭലകങ്ങളും ലഭിച്ചു. റൊബർട്ട്മിൽസിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ൽ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്തു. 1876-ൽ യു. എസ്. കൊൺഗ്രസ് ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880 അസ്തിവാരമിടുകയും 1885-ൽ പൂർത്തിയാക്കുകയും ചെയ്തു. 1888-ൽ സൗധം പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. 169.3 മീറ്റർ ഉയരവും 91,000 ടൺ ഭാരവും ഷാഫ്റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്തീർണം 38.6 ച. മീറ്റർ ആണ്. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക് 398 പടവുകളും 50 വിശ്രമ സ്ഥാനങ്ങളുമുണ്ട്. മുകളിൽ എത്തുന്നതിന് ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്...
                                        (പാരീസിലെ ഈഫൽ ഗോപുരം)

1889 ലെ പാരീസ് പ്രദർശനത്തിന് കാമ്പ്-ദെ-മാർസൽ പണിതുയർത്തിയ ഗോപുരം. 299.92 മീറ്റർ ഉയരത്തിൽ ഇരുമ്പു ചട്ടക്കൂട്ടിൽ. നാലു കാൽമുട്ടുകളിൽ നിന്നാരംഭിക്കുന്ന നാല് സ്തൂപങ്ങൾ 188.98 മീറ്റർ ഉയരത്തിൽ ഗോപുരത്തെ താങ്ങി നിറുത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്നു പ്ലാറ്റുഫോറങ്ങളിൽ കയറുന്നതിന് പടവുകളും എലിവേറ്ററുകളുമുണ്ട്. ഗോപുരത്തിനു മുകളിൽ ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഒരു വയർലസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്..

                                                   (എം‌‌പയർ സ്റ്റേറ്റ് മന്ദിരം)

ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. 102 നിലകളും 381 മീറ്റർ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തിൽ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാർച്ചിൽ പണിയാരംഭിച്ച ഈ മന്ദിരം 1931-ൽ പൂർത്തിയാക്കി. ന്യൂയോർക്കിലെ വ്യവസായിയായ ജോൺ ജെ. റാസ്ക്കബ് ആണ് ഇതിനു വേണ്ട പണം ചെലവക്കിയത്. 1951-ൽ ഇതിന്റെ മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷൻ ഗോപുരം കൂടെ പണിതു. 1971-ൽ ന്യൂയോർക്കിൽ പണിതീർന്ന, 110 നിലകളും 412 മീറ്റർ ഉയരവുമുള്ള വേൾഡ് ട്രേഡ്സെന്ററിന് 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി ലഭിച്ചു. 1973-ൽ ഷിക്കാഗോയിൽ 442 മീറ്റർ ഉയരമുള്ള സീയേഴ്സ് ബിൽഡിങ് നിർമ്മിക്കപ്പെട്ടു. ഇതിന് ആകെ 109 നിലകളാണുള്ളത് എങ്കിലും ഏഴ് അത്ഭുതങ്ങളിൽ ഒന്ന് എന്ന അംഗീകാരം എം‌‌പയർ സ്റ്റേറ്റ് ബിൽഡിങ്ങിന് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല...

16 comments:

Raihana പറഞ്ഞു...

ഇനിയും കുറെ ഉണ്ട് ലോകാത്ഭുതങ്ങള്‍ ..അതൊക്കെ നിങ്ങള്ക്ക് അറിയാമായിരിക്കും ,,,എന്നാലും എനിക്കറിയാവുന്നത് ഇവടെ കൊടുത്തു..നിങ്ങള്ക്ക് സമയം വെറുതെ കിടക്കുന്നുവെങ്കില്‍ വായിക്കുക അഭിപ്രായം പറയുക :D

anupama പറഞ്ഞു...

Dear Raihana,
Good and inforamtive !Congrats!
Sasneham,
Anu

MyDreams പറഞ്ഞു...

really appreciated your attempt

ajith പറഞ്ഞു...

പണ്ട് പഠിച്ചിട്ടുണ്ടെങ്കിലും ഒക്കെ ഇപ്പോള്‍ മറന്നു. ഒരു പുതുവിദ്യാര്‍ത്ഥിയുടെ കൌതുകത്തോടെ ഈ പോസ്റ്റ് വായിച്ചു. ഓര്‍മ്മകളെ ഉണര്‍ത്തിയതിന് നന്ദി

Raihana പറഞ്ഞു...

അനു
..വന്നതിലും സ്നേഹ അഭിപ്രായത്തിനും നന്ദി ഉണ്ട് , വീണ്ടും വരിക

@mydreams
താങ്ക്സ്

Raihana പറഞ്ഞു...

അജിത്‌

അതെ പഠിച്ചതൊക്കെ എല്ലാവരും മറന്നിട്ടുണ്ടാകും ,വീണ്ടും ഓര്‍മ്മിക്കാന്‍ ഇങ്ങനെ അല്ലെ സാധിക്കൂ .നന്ദി

കൈതപ്പുഴ പറഞ്ഞു...

Raihana....good works....congrats....

kaattu kurinji പറഞ്ഞു...

ഇത് ഞാന്‍ പ്രിന്റൌട്ട് എടുത്ത് വെക്കാന്‍ ആഗ്രഹിക്കുന്നു..കാരണം ഇത് ഒരു പഠന സഹായി കൂടെ ആണ്..നന്ദി റൈഹാന

Raihana പറഞ്ഞു...

പ്രിയപ്പെട്ട കൈതപ്പുഴ സര്‍ ,
വളരെ നന്ദി ഉണ്ട് ,വന്നതിലും പ്രോത്സാഹിപ്പിക്കുന്നതിനും ..താങ്ക്സ്

Raihana പറഞ്ഞു...

പ്രിയപ്പെട്ട കാട്ടുകുറിഞ്ഞി,
എനിക്കറിയാവുന്ന അറിവ് നിങ്ങള്ക്ക് പകരുന്നു ..എന്നിലൂടെ നിങ്ങള്ക്ക് അറിവ് കിട്ടിയാല്‍ എനിക്ക് അഭിമാനിക്കാലോ ..വന്നതിനും അഭിപ്രായം അറിച്ചതിലും നന്ദി ഉണ്ട്

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നതിനേക്കാള്‍ നല്ലൊരു പഠനസഹായി ആയി ഈ പോസ്റ്റിനെ കാണുന്നു. ഓരോന്നിനും വിക്കിയിലേക്കുള്ള ലിനക് കൂടി നല്‍കി വളരെ നല്ല സഹായി ആക്കിയതിന് നന്ദി.

sumesh vasu പറഞ്ഞു...

ശ്രമവും കുറിപ്പും വളരെ നന്നായി. തുടരുക കെട്ടൊ

Raihana പറഞ്ഞു...

റാംജി സര്‍ ,

ഈ വഴി വന്നതിനും സ്നേഹാ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ഉണ്ട്

Raihana പറഞ്ഞു...

സുമേഷ് സര്‍ ,

ഈ വഴി വന്നതിനും സ്നേഹാ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ഉണ്ട് ,വീണ്ടും വരിക

vavooti പറഞ്ഞു...

ariyumthorum arivu koodum kurayilla orikkalum good attempt

Raihana പറഞ്ഞു...

നന്ദി ഉണ്ട് വവൂട്ടി ഈ വഴി വന്നതില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ