Pages

2012, ജൂൺ 26, ചൊവ്വാഴ്ച

ആത്മാവിന്റെ ലഹരി


എന്നന്തരാളത്തിലൊരു  ജീവഭൂതി
നനച്ചിട്ട തുണിയായ് തൂങ്ങിയാടുമ്പോള്‍
ഒഴുകിപ്പരന്നൊരു കണ്ണീര്‍പ്പുഴയിലും
അഴകോടെ ഭീതിയായ്‌ വീര്‍പ്പുമുട്ടുന്നു.

കല്പകാലം വരെ അരണികടഞ്ഞൊരു-
കല്ലുമായ് കാത്തിരിക്കുന്നു മര്‍ത്യന്‍
ഇരുളില്‍ മറഞ്ഞു നീ പിറകെപ്പിടിച്ചതും
ഇണചേരുവാനായ് ബലമായ്‌ തെറിച്ചതും
ഉടലിന്റെ കടുന്തുടിയിലാദിമന്ത്രപ്പൊരുള്‍
ഉടയോന്‍ ചൊരിഞ്ഞോരനുഗ്രഹ വര്‍ഷവും

അറിവായ അറിവുകള്‍ക്കെല്ലാ മറിവിന്റെ-
അഷ്ടദിക്കുകള്‍ ചവിട്ടി മെതിച്ചതും
അനുഭൂതി നല്കുമീ ആദിബിംബങ്ങളും
അകലേക്ക്‌ പോകുന്ന കല്പാന്ത നിദ്രയും

ഒന്നുമില്ലാത്തൊരു കാലം വരും! അന്നു-
മന്നനും മല്ലനും ശൂന്യമായ് തീരും!
അന്നു നീ സൂര്യനെ കുത്തിമലര്‍ത്തുമോ?
ഇണചേരുമണലിതന്‍ നൃത്തം പകര്‍ത്തുമോ?

2012, ജൂൺ 23, ശനിയാഴ്‌ച

രബീന്ദ്രനാഥ് ടാഗോർ

കൊൽക്കത്തയിൽ പീരലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ൽ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തിൽത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ്‌ നടത്തിയത്‌.  

നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും ബ്രിട്ടിഷ് പ്രായോഗിക വാദിയും ആയിരുന്ന ടാഗോർ, ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു,.

രബീന്ദ്രനാഥ ടഗോർ മേയ് 7 1861 – ഓഗസ്റ്റ് 7 1941 'ഗുരുദേവ്‌' എന്ന സ്വീകൃത നാമത്തിൽ അറിയപ്പെട്ടിരുന്ന ബംഗാളി കവി, തത്ത്വ ചിന്തകൻ, ദ്രിശ്യ  കലാകാരൻ, കഥാകൃത്ത് , നാടക കൃത്ത്, ഗാനരജയ്താവ് , നോവൽ രചയിതാവ്‌, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 

1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. 

ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും , മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്,

റോബി എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ കൊൽക്കത്തയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പതിനൊന്നാമത്തെ വയസ്സിൽ ഉപനയനത്തിനു ശേഷം ടഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന്‌ തിരിച്ചു. 

ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, അമൃത്‌സർവഴി ഹിമാലയ സാനുക്കളിലെ ഡാൽഹസീ സുഖ വാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച്‌ ടാഗോർ ജീവചരിത്രങ്ങൾ, ചരിത്രം, ഖഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്കൃതം, കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു.തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ചില്ല,വീട്ടുകാർ രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു, വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി. 

1877-ൽ ടാഗോർ പല കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതിൽ മൈഥിലി ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ ഭാനുസിംഹൻ എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ്‌ എന്ന് ടാഗോർ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) ടാഗോർ 1877-ൽ രചിച്ചു. 1882-ൽ “സന്ധ്യ സംഗീത്‌“ എന്ന സമഹാരത്തിൽ പ്രസിദ്ധമായ “ഉറക്കമുണർന്ന  വെള്ളച്ചാട്ടം“ എന്ന കവിതയുമുൾപ്പെട്ടിരുന്നു

2012, ജൂൺ 22, വെള്ളിയാഴ്‌ച

കുട്ടികളുടെ ആത്മവിശ്വാസം എങ്ങനെ വര്‍ദ്ധിപ്പിക്കാം


നമ്മുടെ കുഞ്ഞുങ്ങള്  ഇന്ന് പലപ്പോഴും തെറ്റുകളിലേക്കും വേണ്ടാത്ത കാര്യങ്ങളിലേക്കും തിരിഞ്ഞു പോകുന്നു ..കാരണം അവര്‍ വളര്‍ന്നു  വരുന്നചുറ്റുപാടുകള്‍   ആയിരിക്കും ,
നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു കുട്ടികളെ വളര്‍ത്തുക ,അവരുടെ മനസ്സില്‍ എന്ത് ഉണ്ടെങ്കിലും തുറന്നു പറയാന്‍ ഉള്ള ആത്മ വിശ്വാസം കൊടുക്കുക,കുട്ടിക്ക് പഠിക്കാനും കളിക്കാനും ടിവി കാണാനുമെല്ലാം നിശ്ചിത സമയം നിര്‍ണയിക്കുക.

നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു കുട്ടികളെ വളര്‍ത്തുക ,അവരുടെ മനസ്സില്‍ എന്ത് ഉണ്ടെങ്കിലും തുറന്നു പറയാന്‍ ഉള്ള ആത്മ വിശ്വാസം കൊടുക്കുകമറ്റുള്ളവരുടെ മുന്നില്‍ വെച്ച് താരതമ്യപ്പെടുത്തുകയോ കുട്ടികളെ പരിഹസിക്കുകയോ ചെയ്യരുത്കുട്ടികളെ പിറന്നാള്‍ ദിനത്തില്‍ അനാഥാലയങ്ങളില്‍ കൊണ്ട് പോവുകയും ഭക്ഷണം വിതരണം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകപ്രായമായവരെ കാണുമ്പോള്‍ അവരോടു എഴുനേറ്റു നില്‍ക്കാനും ശാരീരിക  ബലഹീനത ഉള്ളവരെ സഹായിക്കാന്‍ പറയുകകുട്ടികള്‍ എന്തേലും ആവിശ്യപെട്ടാല്‍ അവരോടു ദേഷ്യത്തില്‍ പറ്റൂലന്നു പറയാതെ പിന്നീട് നടത്തി തരാം എന്ന് പറഞ്ഞു ആശ്വസിപ്പിക്കുകഅവരിലെ കഴിവുകളെ നിങ്ങള്‍ അറിഞ്ഞു പ്രോത്സാഹിപ്പിക്കുക.

അറിയാത്ത ഒന്നിനെയും ഇഷ്ടമില്ലാത്ത കാര്യത്തെയും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്പഠിപ്പിക്കുമ്പോള്‍ കൂടെ ഇരുന്നു അവര്‍ക്ക് ഭാരം തോന്നാത്ത രീതിയില്‍ കളിയിലൂടെ പറഞ്ഞു കൊടുക്കുകഭക്ഷണം കഴിച്ചു മതി എന്ന് പറഞ്ഞാല്‍ നിന്നെടാ തിന്നു കഴിഞ്ഞു എഴുനേറ്റു പോയ  മതി എന്ന് പറഞ്ഞു അവരെ നിര്‍ബന്ധികേണ്ടപച്ചക്കറി നടാനും മറ്റും അവരെ ശീലിപ്പിക്കുകമാലിന്യം പരിസരങ്ങളില്‍ ഇടാതെ കുട്ടയില്‍ ഇടാന്‍ പറയുകവായിക്കാന്‍ ശീലിപ്പിക്കുക.

മാസത്തില്‍ ശമ്പളം വരുമ്പോള്‍ നല്ല ബുക്കുകള്‍ വാങ്ങി കൊടുക്കുകധര്‍മ്മം കൊടുക്കുമ്പോള്‍ അത് കുട്ടികളെ കൊണ്ട് കൊടുപ്പിക്കുകകുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതും അതുകൊണ്ട് നയത്തിലും സ്‌നേഹത്തിലും വേണം. ഇതിന് മാതാപിതാക്കള്‍ക്ക് ഏറെ ക്ഷമയും ആവശ്യമാണ്. കുട്ടികളെ നിങ്ങളാഗ്രഹിക്കുന്ന വഴിക്ക് കൊണ്ടുവരികയല്ലാ, നേരായ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്.