Pages

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

മക്ക

ജബലിന്റെ  നാട്ടില്‍ ഞാന്‍ ചെന്നിറങ്ങുമ്പോള്‍
മക്കയിലേക്ക് മനസ്സും തുടിക്കയായി
ഹറമെന്ന  പൂമുറ്റതെത്തുമ്പോള്‍ ഞാനും
അറിയാതെ കണ്ണുകള്‍ നിറയുകയായി
കുളിരോടെ കഅബ കണ്ടു നില്‍ക്കുമ്പോള്‍
ഇശ്ഖിനാല്‍ റബ്ബിനെ സ്തുതിച്ചിടുന്നു
ഹജറുല്‍ അസ് വദും മുത്തി മണക്കുമ്പോള്‍
തിരുനെബി മുത്തിയതോര്മയില്‍ എത്തുന്നു
ഹിജിര്‍ ഇസ്മാഈലും  കണ്‍ കുളിര്‍ കണ്ടു ഞാന്‍
രബ്ബിനു വീണ്ടും സ്തുതികലര്‍പ്പിക്കുന്നു
ആ മണല്‍ തരികളില്‍ നില്‍കുമ്പോള്‍ ഞാനും
ആ ചരിതം ഓര്‍ക്കുകയായി വീണ്ടും
സംസം കിണറിലെ വെള്ളം കുടിച്ചു ഞാന്‍
ദാഹത്തിന്‍ ശമനം തീര്‍ത്തു നില്‍ക്കുമ്പോള്‍
ഹാജറ (ര )തന്റെ മകനുമായി വന്ന
ചരിതം ഓര്‍ത്തു ഞാന്‍ നിര്‍വൃതി കൊണ്ട്
സൗര്‍ ഗുഹയും ഹിറാ ഗുഹയും
കാണുമ്പോള്‍ മുത്തു നബിയെ ഓര്‍ത്തിടുന്നു
മുര്സലിന്‍ കാല്‍ സ്പര്‍ശം പതിഞ്ഞ മണ്ണ്
അതിലേറെ മുത്തു നബി പിറന്ന മണ്ണ്
അബൂബക്കര്‍ സിദ്ദിക് ഉമര്‍ ഉസ്മാന്‍ അലിയും
ധീരതയോടെ ഭരിച്ച മണ്ണ്
റൌലാ ശരീഫും കണ്കുളിര്‍ കണ്ടു ഞാന്‍
മുത്തു നബിയെ കാണാന്‍  കൊതിപൂണ്ട്‌
ആ മൊഴികള്‍ കേള്‍ക്കാന്‍ മനസ്സും തുടിക്കയായി
ആ മണ്ണിലെ ചെടിയായി വളര്നിരുന്നെങ്കില്‍ ഞാന്‍
അവിടെ വീശുന്ന കുളിര്‍ കാറ്റായിരുന്നെങ്കില്‍
പാറിപ്പറക്കുന്ന കിളിയായിരുനെങ്കില്‍
ആ മണലിലെ ഒരു മണല്‍ തരി ഞാനായിരുന്നെങ്കില്‍
ആ മരുഭൂവില്‍ ഒലിച്ചിറങ്ങുന്ന മഞ്ഞിന്‍ കണമായി
അവിടുത്തെ മണ്ണില്‍ ലയിച്ചിരുന്നെന്കില്
എന്ന് ഞാന്‍ മനസ്സില്‍ ആശ കൊണ്ട്
ജന്നത്തുല്‍  ബഖീഉ  കണ്ടു ഞാന്‍ മടങ്ങുമ്പോള്‍      
ഇവിടെ നിന്നൊരിക്കലും മടങ്ങാതെ ഇരുന്നെങ്കില്‍
മനസ്സും അറിയാതെ തെങ്ങുകയായി
കണ്ണുനീര്‍ തുള്ളി കവില്‍ തടത്തിലൂടെ
നബിയില്‍ സ്നേഹത്താല്‍ ചാലിറ്റൊഴുകുന്നു ‍



8 comments:

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

ആ മണ്ണ് കാണാന്‍ എനിക്കും കൊതിയാകുന്നു . നല്ല വരികള്‍ ആശംസകള്‍

ഫാബി പറഞ്ഞു...

എന്നും ആഗ്രഹിക്കുന്ന, തേടുന്ന ഒരു ഇടമുണ്ടെങ്കിൽ മദീന മാത്രം ...

അല്ലാഹു അനുഗ്രഹിക്കട്ടെ....


യാത്ര തുടരുന്നു...

Shaleer Ali പറഞ്ഞു...

സ്വര്‍ഗ്ഗ ഭൂമികള്‍ ..മക്കയും മദീനയും നല്ല വരികളിലൂടെ വീണ്ടും വരച്ചു കാട്ടിയിരിക്കുന്നു ..... സന്തോഷം പകരുന്ന വരികള്‍ .......
നിരൂപണം നടത്താനൊന്നും അറിയില്ലെങ്കിലും കുറച്ചു തിരുത്തുകള്‍ വേണം എന്നെനിക്കു തോന്നുന്നു ...
അക്ഷര തെറ്റുകള്‍ സൂക്ഷിക്കുക ex ;-- ഹരമെന്ന പൂമുറ്റതെത്തുമ്പോള്‍... ഹറം എന്നാക്കൂ ...
റൌലാ ശരീഫും....( റൌള )...
അങ്ങനെ ഒത്തിരിയുണ്ട് സൂക്ഷിക്കുമല്ലോ ......... :)
പിന്നെ .......
സംസം കിണറിലെ വെള്ളം കുടിച്ചു ഞാന്‍
ദാഹത്തിന്‍ ശമനം തീര്‍ത്തു നില്‍ക്കുമ്പോള്‍ ....
ഈ വരികളില്‍ ഒരു പ്രശ്നമില്ലേ ??? :)

ദാഹം തീരുന്നതിനെയല്ലേ ദാഹ ശമനം എന്ന് പറയുന്നത് .... ഒരു സംശയമാണ് ഒന്ന് നോക്കൂട്ടോ .... ഇനിയും എഴുതൂ ആശംസകള്‍ ......... :))

റിയ Raihana പറഞ്ഞു...

ഈ വഴി വന്നതിനും തെറ്റുകള്‍ പറഞ്ഞു തന്നതിനും നന്ദിയുണ്ട്
:))

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം! welcome to my blog blosomdreams.blogspot.com

റിയ Raihana പറഞ്ഞു...

thaks:))

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal...... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane...........

റിയ Raihana പറഞ്ഞു...

thanks:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ