Pages

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

പാരിലെ താരം (ഹുബ്ബു നബ്ബിയ്യ്‌


നല്ല മലരാണ് നല്ല നിധിയാണു
സുഗന്ധം വീശും ഖല്ബാണ്
നന്മകള്‍ പകരും ജീവിതത്തില്‍
ഒളിവുകള്‍ വീശിയ ത്വാഹ റസൂല്‍
പ്രപഞ്ചത്തിന്റെ സൌന്തര്യമാ
ആ മനസ്സും എന്നും തൂവെള്ളയാ
വിടര്‍ന്നു നില്‍ക്കും പൂക്കളിലെ
നെറുമണമാണ് പുണ്യ റസൂല്‍
മക്കയിലെ മലരാരണ്യത്തില്‍
നന്മകള്‍ തൂകിയ മുത്ത്‌ റസൂല്‍
കൊടി കുത്തിവാഴും തിന്മകെള്ക്കെതിരെ
ധീരമായി പൊരുതി സത്യത്തിന്‍ നായകന്‍
സത്യം സമാധാനവും വിജയിക്കാന്‍
എന്നും നിലകൊണ്ടു ഹബീബുല്ലഹി
മദീനയിലെ കണ്ണിലുണ്ണിയാം
മലര്പോലെ വിരിയും പുണ്യ റസൂല്‍
ആഗതെര്‍ക്കെന്നും ആശ്രയമായി
അവരിലിറങ്ങും ത്വഹ ഹബീബ്
ലോകമിലെങ്ങും നേതാവായി
എന്നും തിളങ്ങും പുണ്യ ഹബീബ്
മായുന്ന ഈ ലോകമിലായി
റബ്ബില്‍ നിന്നുന്ന കനിവാണ് റസൂല്‍
പവിത്രമായൊരു ദീനിന്നായി
നമുക്ക് കിട്ടിയ കണ്മണിയാ
പരിശുദ്ധമായൊരു പൂമേനിയാ
പാരിലാകെ താരവുമാ
പൂര്‍ണ ചന്ദ്രനുദിച്ചതുപോല്‍
പാരില്‍ ശോഭ പരത്തിടുന്നു

5 comments:

കൊച്ചുമുതലാളി പറഞ്ഞു...

നല്ല കവിത റൈഹാന.. “സൌന്ദര്യ”മെന്ന് ഇങ്ങനെയാണ് എഴുതുക. ഇത്തരത്തിലുള്ള ഒരു കവിത ആദ്യമായാണ് വായിയ്ക്കുന്നത്.. എല്ലാവിധ ആശംസകളും..!

ഫൈസല്‍ ബാബു പറഞ്ഞു...

നല്ല ഈണം നല്‍കി ഒരു ഗാനമാക്കാന്‍ പറ്റിയ വരികള്‍ ....എല്ലാ ആശംസകളും
--------------------------------------------------
വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കൂട്ടോ ,,അല്ലേല്‍ കമന്റാന്‍ വായനക്കാര്‍ക്ക് ബുദ്ധിമുട്ടാവും ...

© Mubi പറഞ്ഞു...

ഇഷ്ടമായി ഈ വരികള്‍ റൈഹാന...

റിയ Raihana പറഞ്ഞു...

thanks ...kochumuthalali faisel nd mubi

Saeed Tijani പറഞ്ഞു...

:) <3

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ