Pages

2012, മേയ് 11, വെള്ളിയാഴ്‌ച

അറയ്ക്കൽ മ്യൂസിയം

കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം. ഈ കൊട്ടാരത്തിന്റെ (അറക്കൽകെട്ട് എന്നും അറിയപ്പെടുന്നു) ദർബാർ ഹാൾ പിന്നീട് കേരള ഗവർമെന്റ് ഒരു മ്യൂസിയം ആയി സംരക്ഷിച്ചു. ഈ മ്യൂസിയം അറയ്ക്കൽ മ്യൂസിയം എന്ന് അറിയപ്പെടുന്നു. 90 ലക്ഷം രൂപ മുടക്കി നവീകരിച്ചതിനുശേഷം ജൂലൈ 2005-ന് ആണ് ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.ഗവേർമ്മെന്റ് പുനരുദ്ധാരണം നടത്തിയെങ്കിലും ഇപ്പോഴും അറയ്ക്കൽകെട്ടിന്റെ ഉടമസ്ഥാവകാശം അറയ്ക്കൽ രാജവംശത്തിന്റേതാണ്. രാജ്യത്തിന്റെ പുരാവസ്തുഗവേഷണവിഭാഗത്തിനും ഇതിൽ അവകാശമില്ല. ഈ കൊട്ടാരം സന്ദർശിക്കുന്നവരിൽ നിന്നും ചെറിയ ഒരു തുക നടത്തിപ്പിലേയ്ക്കായി സ്വീകരിച്ചു വരുന്നു
മലബാറിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ളതാണ് ഈ കൊട്ടാരം.
കണ്ണൂർ നഗരത്തിൽ നിന്ന് 2-3 കിലോമീറ്റർ മാറി അയിക്കര എന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരള നടവതുൽ മുജഹിദ്ദീനിന്റെ പള്ളിയും ഈ മ്യൂസിയത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു.








6 comments:

MUHAMMED SHAFI പറഞ്ഞു...

നല്ല നുറുങ്ങുകൾ..തുടരുക..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

manoharam......

റിയ Raihana പറഞ്ഞു...

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ഉണ്ട് ഷാഫി ,,ജയരാജ് .

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പറഞ്ഞു...

അറക്കല്‍ കൊട്ടാരം പരിചയപ്പെടുത്തിയതിനു നന്ദി

ഇശല്‍ചക്രവര്‍ത്തി പറഞ്ഞു...

നന്നായിരിക്കുന്നു ...അഭിനന്ദനങ്ങള്‍...ഇനിയും വരട്ടെ

റിയ Raihana പറഞ്ഞു...

മലര്‍വാടി ..ഇശല്‍ ..വന്നതിനും സ്നേഹാ അഭിപ്രായങ്ങള്‍ക്കും നന്ദി വീണ്ടും വരിക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ