Pages

2012, മേയ് 20, ഞായറാഴ്‌ച

കുഞ്ഞുണ്ണിമാഷ്

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ്കുഞ്ഞുണ്ണിമാഷ്
( മേയ് 10 ,1927 ,മാര്‍ച്ച്‌ 26 ,2006 )ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി
1927 മേയ് 10  -ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും 
കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982 ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്..

കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു..

                                     (കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങൾ)

  1. ഊണുതൊട്ടുറക്കംവരെ
  2. പഴമൊഴിപ്പത്തായം
  3. കുഞ്ഞുണ്ണിയുടെ കവിതകൾ
  4. വിത്തും മുത്തും
  5. കുട്ടിപ്പെൻസിൽ
  6. നമ്പൂതിരി ഫലിതങ്ങൾ
  7. രാഷ്ട്രീയം
  8. കുട്ടികൾ പാടുന്നു
  9. ഉണ്ടനും ഉണ്ടിയും
  10. കുട്ടിക്കവിതകൾ
  11. കളിക്കോപ്പ്
  12. പഴഞ്ചൊല്ലുകൾ
  13. പതിനഞ്ചും പതിനഞ്ചും.
  14. അക്ഷരത്തെറ്റ്
  15. നോൺസെൻസ് കവിതകൾ
  16. മുത്തുമണി
  17. ചക്കരപ്പാവ
  18. കുഞ്ഞുണ്ണി രാമായണം
  19. കദളിപ്പഴം
  20. നടത്തം
  21. കലികാലം
  22. ചെറിയ കുട്ടിക്കവിതകൾ
  23. എന്നിലൂടെ (ആത്മകഥ)
                                    (ചില കുഞ്ഞുണ്ണിക്കവിതകൾ)

  • കുഞ്ഞുണ്ണിക്കൊരു മോഹം
    എന്നും കുഞ്ഞായിട്ടു രമിക്കാൻ
    കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
    കവിയായിട്ടു മരിക്കാൻ.
  • സത്യമേ ചൊല്ലാവൂ
    ധർമ്മമേ ചെയ്യാവൂ
    നല്ലതേ നൽകാവൂ
    വേണ്ടതേ വാങ്ങാവൂ
  • ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
    ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
    വിരസ നിമിഷങ്ങൾ സരസമാക്കുവാ
    നിവ ധാരാളമാണെനിക്കെന്നും.
    • ജീവിതം നല്ലതാണല്ലോ
      മരണം ചീത്തയാകയാൽ
    • ഉടുത്ത മുണ്ടഴിച്ചിട്ടു
      പുതച്ചങ്ങു കിടക്കുകിൽ
      മരിച്ചങ്ങു കിടക്കുമ്പോ
      ഴുള്ളതാം സുഖമുണ്ടിടാം
    .
  • ഞാനെന്റെ മീശ ചുമന്നതിന്റെ
    കൂലിചോദിക്കാൻ
    ഞാനെന്നോടു ചെന്നപ്പോൾ
    ഞാനെന്നെ തല്ലുവാൻ വന്നു.
    • പൂച്ച നല്ല പൂച്ച
      വൃത്തിയുള്ള പൂച്ച
      പാലു വച്ച പാത്രം
      വൃത്തിയാക്കി വച്ചു.
    • എത്രമേലകലാം
      ഇനിയടുക്കാനിടമില്ലെന്നതുവരെ
      എത്രമേലടുക്കാം
      ഇനിയകലാനിടമില്ലെന്നതുവരെ.
    • എനിക്കുണ്ടൊരു ലോകം
      നിനക്കുണ്ടൊരു ലോകം
      നമുക്കില്ലൊരു ലോകം.
    • മഴ മേലോട്ട് പെയ്താലേ
      വിണ്ണു മണ്ണുള്ളതായ് വരു
      മണ്ണുള്ള ദിക്കിലുള്ളോർക്കേ
      കണ്ണു കീഴോട്ടു കണ്ടിടൂ
         ആറുമലയാളിക്കു നൂറുമലയാളം
    അരമലയാളിക്കുമൊരു മലയാളം
    ഒരുമലയാളിക്കും മലയാളമില്ല..!

                                     (കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങൾ)

  • പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
  • മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
  • മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
  • ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
    ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
  • പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
    മുന്നോട്ടു പായുന്നിതാളുകൾ
  • കട്ടിലുകണ്ട് പനിക്കുന്നോരെ
    പട്ടിണിയിട്ടു കിടത്തീടേണം

  • കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.

    21 comments:

    വെള്ളിക്കുളങ്ങരക്കാരന്‍ പറഞ്ഞു...

    ചെറുതെങ്കിലും നല്ല വിവരണം...കവിത പോസ്റ്റ്‌ ചെയ്തതിനു നന്ദി ..

    Kalavallabhan പറഞ്ഞു...

    വളരെ നല്ലത്‌
    എന്റെ ബ്ലോഗിൽ മാഷിന്റെ കവിതകൾ ചൊല്ലിയതെ കേൾക്കാം
    ആശംസകൾ

    റിയ Raihana പറഞ്ഞു...

    വെള്ളിക്കുളങ്ങരക്കാരന്‍,
    ഇവടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    റിയ Raihana പറഞ്ഞു...

    കലാവല്ലഭ്ന്‍,
    വളരെ നന്ദി ഉണ്ട് ഈ വഴി വന്നതില്‍ ..ഞാന്‍ സന്ദര്‍ശിച്ചിരുന്നു നിങ്ങളുടെ ബ്ലോഗു ..നന്നായിട്ടുണ്ട് എല്ലാ ആശംസകളും

    rasheed mrk പറഞ്ഞു...

    മാഷിന്റെ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി കൊണ്ട് പോയതിനു നന്ദി
    ആശംസകള്‍

    Haneefa Mohammed പറഞ്ഞു...

    കുഞ്ഞുണ്ണി മാഷേക്കുറിച്ചുള്ള ഈ ചെറു വിവരണം നന്നായി.മാതൃഭൂമിയിലെ ബാല പംക്തിയിലൂടെയും,കോഴിക്കോട് ആകാശവാണിയിലെ പരിപാടിയിലൂടെയും അദ്ദേഹം കുട്ടികളുമായി സംവദിച്ചിരുന്നു.

    റിയ Raihana പറഞ്ഞു...

    നന്ദി ഉണ്ട് ഇവടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും റഷീദ് വീണ്ടും വരിക

    റിയ Raihana പറഞ്ഞു...

    അതെ കുട്ടികള്‍ക്ക് പ്രിയപ്പെട്ട കവി ആയിരുന്നു കുഞ്ഞുണ്ണി മാഷ് ,
    ഹനീഫ് ,
    നന്ദി ഉണ്ട് സ്നേഹ അഭിപ്രായത്തിനും വന്നതിനും

    Saadi പറഞ്ഞു...

    Raihanzeee great work really superb

    Saadi പറഞ്ഞു...

    Raihanzeee great work really superb

    റിയ Raihana പറഞ്ഞു...

    thanks saadi vannathil

    അജ്ഞാതന്‍ പറഞ്ഞു...

    kunjunni maash oru paavam mashayirunnu..ente adya kala kavithakal mashayirunnu mathru bhoomi bala pangthiyil thiranjetuthathu..koopukai, mazha..moham.thoolika thutangi palathum. mashine kurichu raihana ezhuthiyappol ethellam orthu poyi ..

    റിയ Raihana പറഞ്ഞു...

    നന്ദി ഉണ്ട് ഈ വഴി വന്നതില്‍ അഭിപ്രായം പറഞ്ഞതിലും പ്രകാശ്‌

    pygmalion പറഞ്ഞു...

    വളരെ ഇഷ്ടായി

    റിയ Raihana പറഞ്ഞു...

    വളരെ നന്ദി ഉണ്ട് ഈ വഴി വന്നതില്‍ ,pygmalion

    Kannur Passenger പറഞ്ഞു...

    വളരെ നന്നായി ഈ അവതരണം.. വലിയ കാര്യങ്ങള്‍ ചെറിയ വാക്കില്‍ പറഞ്ഞ വലിയ മനസുള്ള ചെറിയ മനുഷ്യന്.. അത് തന്നെയാണ് കുഞ്ഞുണ്ണി മാഷ്‌.. :)

    ബ്ലോഗ്ഗില്‍ പുതിയ കഥ.. വായിച്ചു അഫിപ്രായം ഫറയണേ.. :)
    ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
    http://www.kannurpassenger.blogspot.in/2012/05/blog-post_30.html

    റിയ Raihana പറഞ്ഞു...

    വന്നതിനു നന്ദി ഉണ്ട് ഫിറോസെ ..തീര്‍ച്ചയായും വായിച്ചു അഭിപ്രായം പറയാം

    നിങ്ങളുടെ സ്വന്തം ടുട്ടുസ് :) പറഞ്ഞു...

    നനായിരിക്കുന്നു ഇഷ്ട്ടപെട്ടു :)

    Gibin Mathew Chemmannar പറഞ്ഞു...
    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
    Gibin Mathew Chemmannar പറഞ്ഞു...

    ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.വളരെ നന്നായി ഈ അവതരണം

    Gibin Mathew Chemmannar പറഞ്ഞു...

    http://malayalamkeralam.blogspot.in/p/blog-page_28.html

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ