Pages

2012, ജൂൺ 9, ശനിയാഴ്‌ച

അഗതികളുടെ അമ്മേ ...പ്രണാമം

                                            ( മദര്‍ തരേസ )
കാരുണ്യം അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഒഴുകിവരുന്ന സ്നേഹസ്പര്‍ശം ,ദൈവം ചില മനുഷ്യര്ക്കു മാത്രം നല്‍കിയ വരദാനം ..
സ്വന്തം ജീവിതം മറന്നു കൊണ്ട് അഗതികള്‍ക്കായി തന്റെ ജീവിതം മാറ്റിവെച്ച അമ്മ..അനാഥരുടെ കണ്ണുനീര്‍ തുടച്ചു മാറ്റിയവര്‍ ..പ്രയാസം അനുഭവിക്കുന്ന ജനതയെ മാറോടു ചേര്‍ത്തു ആശ്വസിപ്പിച്ച അമ്മ ..അഗതികള്‍ക്കും അശരണര്‍ക്കുമായി ജീവിതകാലമത്രയും അനവരതം പ്രയത്നിച്ച മഹതി..
                               1910 ആഗ. 27-ന് യുഗോസ്ലാവിയയിലെ സ്കോപ്ജെ പട്ടണത്തില്‍ ജനിച്ചു. ആദ്യനാമം ആഗ്നസ് ഗോണ്‍ ഹാബൊയാക്സു എന്നായിരുന്നു. പിതാവ് കെട്ടിടനിര്‍മാണ കോണ്‍ട്രാക്റ്ററായ നിക്കോളാസ് ബൊജായും മാതാവ് വെനീസുകാരിയായ ഡ്യാനാഫില്‍ ബെര്‍ണായ്യും ആണ്. ആഗ്നസ് എന്ന പദത്തിന് പരിശുദ്ധം എന്നാണര്‍ഥം. ആ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബാല്യം മുതല്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്ന ആഗ്നസില്‍നിന്നുമുണ്ടായിക്കൊണ്ടിരുന്നതും. ആദ്യകാല വിദ്യാഭ്യാസം സേക്രഡ് ഹാര്‍ട്ട് പള്ളിയിലായിരുന്നു. ആദ്യ ആത്മീയഗുരു ഫാദര്‍ സെലസ്റ്റ്വാന്‍ എക്സെം ആണ്. 1917-ല്‍ പിതാവിന്റെ മരണശേഷം കത്തോലിക്കാസഭയുടേതല്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാഭ്യാസം മാറ്റിയ ഇവര്‍ക്ക് സെര്‍ബോ-ക്രൊയേഷ്യന്‍ ഭാഷയിലായിരുന്നു പഠനം തുടങ്ങേണ്ടിയിരുന്നത്. ഇടവകപ്പള്ളിയിലും വീട്ടിലുമായി പഠനവും പരിശീലനവും നടത്തിയ മദര്‍ തന്റെ മാതാവിനെ പരിശുദ്ധയെന്ന് വിശേഷിപ്പിക്കുമായിരുന്നു. അമ്മയും മകളും തമ്മില്‍ അര്‍പ്പണബോധത്തോടെയുള്ള ബന്ധമായിരുന്നു നിലവിലുണ്ടായിരുന്നത്. അവശരെയും അശരണരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനും ആദ്യം പരിശീലിപ്പിച്ചത് അമ്മയായിരുന്നുവെന്ന് മദര്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
ആഗ്നസ് ദിവസത്തില്‍ കൂടുതല്‍ സമയവും തിരുഹൃദയ ദേവാലയത്തിലെ ഗ്രന്ഥാലയത്തില്‍ത്തന്നെ കഴിച്ചുകൂട്ടുക പതിവായി. 12 വയസ്സുള്ളപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം ആദ്യമായി ഉണ്ടായത്. സ്കൂളില്‍നിന്ന് മടങ്ങിയെത്തിയാലുടന്‍ ഇടവകയുടെ പരിപാടികളില്‍ മുഴുകുക നിത്യസംഭവമായി മാറി. 1925-ല്‍ ജാം ബ്രന്‍കോവിക് എന്ന വൈദികനുമായി പരിചയപ്പെടുകയും അദ്ദേഹം കന്യാമാതാവിന്റെ പേരില്‍ തുടങ്ങിയ 'സൊഡാലിറ്റി' എന്ന സംഘടനയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം കൊല്‍ക്കത്തയിലെ എന്‍വെല്ലി കോണ്‍വെന്റിലെ 'സൊഡാലിറ്റി'യിലും ആഗ്നസ് ചേര്‍ന്നു.
യുവത്വത്തിലെത്തിയ ആഗ്നസില്‍ സദ്ഗുണങ്ങളും പ്രവൃത്തികളില്‍ ചിട്ടയും വേഷവിധാനത്തില്‍ ലാളിത്യവും കാണപ്പെട്ടു. 18-വയസ്സായപ്പോള്‍ ഇവര്‍ 'ലൊറേറ്റോ സന്ന്യാസിനിസഭ'യില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് ലണ്ടനില്‍ പോയി കുറച്ചുകാലം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും 1931 മേയ് 24-ന് 'തെരേസ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1941 വരെ തെരേസ ലൊറേറ്റോ സഭയുടെ ഉന്നമനത്തിനായി അനവരതം പ്രയത്നിച്ചു. 1928 സെപ്. 26-ന് ആഗ്നസ് അമ്മയും സഹോദരിയുമൊന്നിച്ച് സാഗ്രിബിലേക്കു തിരിച്ചു. തുടര്‍ന്ന് അമ്മയോടും സഹോദരിയോടും യാത്ര പറഞ്ഞ് ആഗ്നസ് ലൊറേറ്റോ മഠത്തിലേക്കു പോയി.
1929-ൽ ഇന്ത്യയിലെത്തി. ഡാർജിലിങ്ങിൽ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തിൽ അർത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937മേയ് 14-നു സിസ്റ്റർ തെരേസ നിത്യവ്രതം സ്വീകരിച്ചു..
അദ്ധ്യാപികവൃത്തിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ ചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും 1946-ലെ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കി. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധർമ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു.1950 ഒക്ടോബർ 7-ന് കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അതോടെ തുടക്കമായി. മദർ തെരേസയുടെ തന്നെ വാക്കുകളിൽ വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആർക്കും വേണ്ടാതെ ആരാലും സ്നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ സമൂഹത്തിൽ കഴിയുന്ന എല്ലാവരെയും പരിചരിക്കുക എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൌത്യം.
അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്ന ഈ മഹിളാരത്നത്തിന് ലഭിച്ച പുരസ്കാരങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. 1962 ജനു. 26-ലെ റിപ്പബ്ലിക് ദിനത്തില്‍ 'പദ്മശ്രീ' പദവി നല്കി മദറിനെ ഭാരതം ആദരിച്ചു. തുടര്‍ന്ന് രമണ്‍ മഗ്സാസെ അവാര്‍ഡും 1972 ന. 15-ന് അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്റു അവാര്‍ഡും നല്കുകയുണ്ടായി.
1979 ഡി.-ല്‍ ഓസ്ളോയില്‍വച്ച് മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍സമ്മാനം നല്കപ്പെട്ടു. ഈ പുരസ്കാരം നല്കുന്നതിനു മുമ്പ് ഇവരുടെ സേവനങ്ങളെക്കുറിച്ചുള്ള ഖ്യാതി ലോകമെങ്ങും വ്യാപിച്ചിരുന്നു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' മദറിന് ലഭിക്കുകയുണ്ടായി. 1992 ന. 3-ന് 'ഭാരത് ശിരോമണി' അവാര്‍ഡും മദര്‍ രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. കേംബ്രിജ്, സാന്റായാഗോ, ഹാര്‍വാഡ് തുടങ്ങിയ സര്‍വകലാശാലകള്‍, രവീന്ദ്രനാഥടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ മദര്‍ തെരേസയെ 'വുമണ്‍ ഒഫ് ദി ഇയര്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വീഡനിലേയും ഭാരതത്തിലേയും തപാല്‍ വകുപ്പ് മദറിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പുകളിറക്കി ബഹുമാനിച്ചു. കൂടാതെ പോപ് ജോണ്‍ തതകകക പുരസ്കാരം, ജോസഫ് കെന്നഡി ജൂനിയര്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് എന്നീ ബഹുമതികളും മദറിനെ തേടിയെത്തിവയാണ്. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്കി മദറിനെ ആദരിക്കുകയുണ്ടായി. 1997 സെപ്. 5-ന് മദര്‍ തെരേസ അന്തരിച്ചു. മറ്റുള്ളവരുടെ വേദനയകറ്റുവാന്‍ ജീവിത വ്രതമെടുത്ത മദറിനെ 2003 ഒ. 19-ന് 'വാഴ്ത്തപ്പെട്ടവള്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
              
ആ മഹനീയ തെജ്ജ്വസ്സിയുടെ മുന്‍പില്‍ ഒരായിരം പൂച്ചെണ്ടുകള്‍ ..
വന്ദേ മാതരം ...!

5 comments:

അജ്ഞാതന്‍ പറഞ്ഞു...

മദര്‍ തെരേസ മഹതി തന്നെ ,പക്ഷെ അവരെ Athiestകള്‍ ആയ Christopher Hitchens & Richard Dowkins എന്നിവര്‍ വന്‍തോതില്‍ എതിര്‍ത്തിരുന്നു .
Christopher Hitchens മദര്‍ തെരേസയെ പറ്റി Hell's Angel: Mother Teresa എന്ന ഡോകുമെന്ററി നിര്‍മ്മിച്ചിട്ടുണ്ട് .
http://www.youtube.com/watch?v=9WQ0i3nCx60&feature=channel_video_title
ഭോപാല്‍ ദുരന്തത്തില്‍ പെട്ടവരോട് മദര്‍ തെരേസ പറഞ്ഞത് പാപികളോടു നടപടിക്ക് പോകണ്ട അവരോടു ദൈവം ചോദിചോളും എന്നാണ്!! .ഞാന്‍ അറിഞ്ഞ കാര്യം പങ്കു വയ്ച്ചു എന്ന് മാത്രം ...........

അജ്ഞാതന്‍ പറഞ്ഞു...

Very good and informative. Thanks for the write up.

ajith പറഞ്ഞു...

വല്ലപ്പോഴും മാത്രം പിറവികൊള്ളുന്ന അനുഗൃഹീതജന്മങ്ങളിലൊന്ന്. താങ്ക്സ് ഫോര്‍ ഷെയറിംഗ്

റിയ Raihana പറഞ്ഞു...

thanks razz

റിയ Raihana പറഞ്ഞു...

thanks to all

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ