Pages

2012, ജൂൺ 26, ചൊവ്വാഴ്ച

ആത്മാവിന്റെ ലഹരി


എന്നന്തരാളത്തിലൊരു  ജീവഭൂതി
നനച്ചിട്ട തുണിയായ് തൂങ്ങിയാടുമ്പോള്‍
ഒഴുകിപ്പരന്നൊരു കണ്ണീര്‍പ്പുഴയിലും
അഴകോടെ ഭീതിയായ്‌ വീര്‍പ്പുമുട്ടുന്നു.

കല്പകാലം വരെ അരണികടഞ്ഞൊരു-
കല്ലുമായ് കാത്തിരിക്കുന്നു മര്‍ത്യന്‍
ഇരുളില്‍ മറഞ്ഞു നീ പിറകെപ്പിടിച്ചതും
ഇണചേരുവാനായ് ബലമായ്‌ തെറിച്ചതും
ഉടലിന്റെ കടുന്തുടിയിലാദിമന്ത്രപ്പൊരുള്‍
ഉടയോന്‍ ചൊരിഞ്ഞോരനുഗ്രഹ വര്‍ഷവും

അറിവായ അറിവുകള്‍ക്കെല്ലാ മറിവിന്റെ-
അഷ്ടദിക്കുകള്‍ ചവിട്ടി മെതിച്ചതും
അനുഭൂതി നല്കുമീ ആദിബിംബങ്ങളും
അകലേക്ക്‌ പോകുന്ന കല്പാന്ത നിദ്രയും

ഒന്നുമില്ലാത്തൊരു കാലം വരും! അന്നു-
മന്നനും മല്ലനും ശൂന്യമായ് തീരും!
അന്നു നീ സൂര്യനെ കുത്തിമലര്‍ത്തുമോ?
ഇണചേരുമണലിതന്‍ നൃത്തം പകര്‍ത്തുമോ?

90 comments:

KOYAS KODINHI പറഞ്ഞു...

എനിക്ക് ഒന്നും മനസിലായില്ല എന്നാലും നാന്‍ പറയട്ടെ എനിക്ക് ഇഷ്ടമായിhttp://koyascartoons.blogspot.com/

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

അറിവായ അറിവുകള്‍ക്കെല്ലാ മറിവിന്റെ-
അഷ്ടദിക്കുകള്‍ ചവിട്ടി മെതിച്ചതും
അനുഭൂതി നല്കുമീ ആദിബിംബങ്ങളും
അകലേക്ക്‌ പോകുന്ന കല്പാന്ത നിദ്രയും


നന്നായിട്ടുണ്ട് .

ആശംസകള്‍

ijaz ahmed പറഞ്ഞു...

മോശമില്ല

റിയ Raihana പറഞ്ഞു...

@ koya kodinji: ജനിച്ചതുമുതല്‍ മനുഷ്യന്‍ മരണത്തിന്റെ പിടിയിലാണ് എന്ന സത്യം കവിതയിലൂടെ പറയാന്‍ ശ്രമിച്ചതാണ്. മനുഷ്യന്‍ എത്ര മല്ലന്‍ ആയാലും സമ്പന്നന്‍ ആയാലും ആക്രമി ആയാലും ഒരുനാള്‍ മരണത്തിന് കീഴടങ്ങും. ഇല്ലേ?
അത്രയെ പറയാന്‍ വന്നുള്ളൂ. വായിച്ചതിനും അഭിപ്രായം തുറന്നു പറഞ്ഞതിനും ഒരുപാട് നന്ദി സ്നേഹിതാ.

മുകിൽ പറഞ്ഞു...

kavitha vaachichu. sadharana nilavarathilum mikachu nilkunnundu. thudarnnum ezhuthoo.
snehathode

സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു...

ഇണ ചേരുമണലിയുടെ നൃത്തം പകര്‍ത്തുന്ന ഭാവന നന്നായി.ഭാവുകങ്ങള്‍.

Kannur Passenger പറഞ്ഞു...

നല്ല വരികള്‍.. മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.. ഭാവുകങ്ങള്‍.. :)

എന്‍റെ ബ്ലോഗ്ഗില്‍ ഒരമ്മയുടെ കണ്ണുനീര്‍,
http://www.kannurpassenger.blogspot.in/2012/05/blog-post_30.ഹ്ത്മ്ല്‍
വായിക്കുക, അഭിപ്രായം പറയുക...

ente lokam പറഞ്ഞു...

വളരെ നല്ല ആശയം...മനുഷ്യന്‍ തന്റെ പരിമിതികള്‍
അറിയുകയും അഹങ്കാരം വെടിയുകയും ചെയ്യുന്ന നാളുകള്‍
സ്വപനം കാണുക അല്ലാതെ എന്ത് ചെയ്യാന്‍...ആശംസകള്‍..
ഇനിയും എഴുതൂ...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മരണമെന്ന മഹാസത്യത്തെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍

വേണുഗോപാല്‍ പറഞ്ഞു...

കവിതയുടെ സാങ്കേതിക വശങ്ങള്‍ അറിയില്ല. മുകിലിന്റെ അഭിപ്രായം ശ്രദ്ധിച്ചു കാണുമല്ലോ ...
നന്നായി എഴുതി ഇനിയും ഉയരുക.
മരണമെന്ന പ്രപഞ്ചസത്യം മനസ്സില്‍ കണ്ടു അഹം എന്ന ഭാവം വെടിഞ്ഞു നാം ജീവിക്കുക... ആശയം കൊള്ളാം
ആശംസകള്‍

Jefu Jailaf പറഞ്ഞു...

വായിക്കാന്‍ നല്ല സുഖമുള്ള വരികള്‍. പറഞ്ഞ ആശയവും നല്ലത്. അത് എത്രത്തോളം വായനക്കാരിലേക്ക് എത്തുന്നു എന്നതിലെ സംശയം ഉള്ളൂ.. തുടര്‍ന്നെഴുത്ത്തിനും ഹൃദ്യമായ ആശംസകള്‍..

റശീദ് പുന്നശ്ശേരി പറഞ്ഞു...

അന്ന് നീ സൂര്യനെ കുത്തിമലര്‍ത്തുമോ?
ഇണ ചേരുമണലിയുടെ നൃത്തം പകര്‍ത്തുമോ?


ഞാനെന്ന ഭാവങ്ങള്‍ മണ്ണില്‍ ലയിക്കും
വീണ്ടും പിറക്കും പുതു ഭാവങ്ങള്‍ ...

നന്നായിരിക്കുന്നു . ഭാവുകങ്ങള്‍

തിര പറഞ്ഞു...

അന്ന് നീ സൂര്യനെ കുത്തിമലര്‍ത്തുമോ?
ഇണ ചേരുമണലിയുടെ നൃത്തം പകര്‍ത്തുമോ? കുന്തമുനക്കൊണ്ട് ആഴത്തില്‍ കുത്തുന്ന വാക്കുകള്‍..ആന്തരിക അര്‍ത്ഥങ്ങള്‍ ....ആശംസകള്‍

Mizhiyoram പറഞ്ഞു...

കവിതവായിച്ചു അഭിപ്രായം പറയാനൊന്നും എനിക്കറിയില്ല,
ആശംസകളോടെ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇത് കവിതയാണെന്നു അഭിപ്രായമില്ലെന്കിലും ആശയത്തിന്റെ തീക്ഷ്ണത വ്യക്തമാണ്.അതുകൊണ്ടുതന്നെ പ്രോല്‍സാഹനം അര്‍ഹിക്കുന്നു.
the first breath is beginning of the last breath.
ആശംസകള്‍

Sreejith Sarangi പറഞ്ഞു...

മനോഹരമായ വാക്കുകള്‍ നന്നായി അടുക്കിയിരിക്കുന്നു ഈ കവിതയില്‍.... പക്ഷേ ആസ്വാദകന് കവയിത്രി ഉദ്ദേശിച്ചത് ശരിയായി മനസ്സിലാക്കുവാന്‍ അല്പം കൂടി ലളിതമാക്കാമായിരുന്നെന്നു തോന്നുന്നു... റൈഹാന.. ഇനിയും എഴുതുക...ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഒന്നുമില്ലാത്തൊരു കാലം വിതച്ചൊരു
മന്നനും മല്ലനും ശൂന്യമായിത്തീരുന്നു

കൊള്ളാം

ആശയം നിറച്ചുതന്നെ ഓരോ വരികളുമെഴുതുകയും കവിയായിരിക്കുക എന്ന സ്ഥിതി നില നിർത്തുകയും ചൈതു.....
ആശംസകൾ

രഘുനാഥന്‍ പറഞ്ഞു...

കൊള്ളാം ആശംസകൾ

Vp Ahmed പറഞ്ഞു...

kullu nafsin dai'khath 'lmouth

Prabhan Krishnan പറഞ്ഞു...

ആശയ ഗംഭീരമായ വരികള്‍..!
നന്നായെഴുതി.
ആശംസകള്‍നേരുന്നു..പുലരി

umar shibili പറഞ്ഞു...

good , wishes for writing good themes in few words , try to make words little simple to understand easily

A പറഞ്ഞു...

ഈ കവിത ജീവിതത്തോളം സങ്കീര്‍ണമാണ്.
ഈ കവിത ജീവിതത്തോളം ലളിതവുമാണ്.

K@nn(())raan*خلي ولي പറഞ്ഞു...

@@
ഇതെന്താ റെയില്‍വേ ഗേറ്റ് തുറന്നയുടന്‍ ടൂ വീലര്‍ ഒഴുകുംപോലെ ബൂലോകത്ത് കവിതകള്‍ ഒഴുകിനടക്കുന്നത്!
ഈ ഫീമെയില്‍ ബ്ലോഗേഴ്സിനു കവിത മാത്രേ വരൂ?
മറ്റൊന്നും വരില്ലേ?
എന്തായാലും ഈ കവിതയിലെ സംഗതികള്‍ കൊള്ളാം.
മരണത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ നന്നായി.
എന്നാലും

>> ഒന്നുമില്ലാത്തൊരു കാലം വിതച്ചൊരു
മന്നനും മല്ലനും ശൂന്യമായിത്തീരുന്നു
അന്ന് നീ സൂര്യനെ കുത്തിമലര്‍ത്തുമോ?
ഇണ ചേരുമണലിയുടെ നൃത്തം പകര്‍ത്തുമോ? <<

എന്നതിലെ ആദ്യ രണ്ടുവരിയില്‍ എന്തേലും മാറ്റം വരുത്തിനോക്കൂ.
മരണം വരുമ്പോള്‍ മനുഷ്യന്‍ മരണത്തിനെതിരെ തിരിയുമോ എന്നല്ലേ ചോദ്യം?

**

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഞാനെന്ന ഭാവം മരണത്തോടെ കഴിയും...

നല്ല വരികൾ.. ആശംസകൾ..!!

അജ്ഞാതന്‍ പറഞ്ഞു...

നന്നായിരിക്കുന്നു റൈഹാനാ....

Fousia R പറഞ്ഞു...

ഉടലിന്‍ കടുന്തുടിയിലാദിമന്ത്രപ്പൊരുള്‍-മനോഹരമായിട്ടുണ്ട്

ഇഗ്ഗോയ് /iggooy പറഞ്ഞു...

നന്നായിട്ടുണ്ട്. ഉടലില്‍ കടുന്തുടിയിലാദിമന്ത്രപ്പൊരുള്‍-ഇത് ഏറെ മനോഹരം.
"അരണികടഞ്ഞ കല്ല് "-പിശകുള്ള പ്രയോഗമാണോ എന്ന് സംശയം ഉണ്ട്.
അരണി മരക്കഷണമാണ്‌. അത് തമ്മില്‍ ഉരസി തീയുണ്ടാക്കുന്നത് അരണി കടയലും.
അവിടെ കല്ലെങ്ങനെ വരും.

സീനു - C nu പറഞ്ഞു...

മരണഭയമീ വെളിപ്പെടുത്തും വരികള്‍ ,തൂങ്ങിയാടുന്ന വാള്‍ പോലെ തലയ്ക്കു മീതെ മരണം ചിരിക്കുന്നു .തുടരൂ സ്നേഹിതേ ഈ എഴുത്ത് ആശംസകള്‍

മണ്ടൂസന്‍ പറഞ്ഞു...

ഇണ ചേരുമണലിയുടെ നൃത്തം പകര്‍ത്തുന്ന ഭാവന നന്നായി.ഭാവുകങ്ങള്‍.

ഇത് സുസ്മേഷ് ചന്ദ്രോത്ത് എന്ന ഞാനിഷ്ടപ്പെടുന്ന കഥാകാരന്റെ കമന്റാ.

എനിക്കിത് വായിച്ച് അങ്ങനെ ആലോചിക്കാനുള്ള ബുദ്ധ്യൊന്നൂല്ല്യാ.

അണലി,നൃത്തം,ഇണചേരുക.യ്ക്ക് മനസ്സിലാവുന്നില്ല.

പക്ഷെ എല്ലാവരും നല്ലത് ന്ന് പറയണത് കേട്ട് ഞാൻ ഒന്നൂടി വായിച്ചു.അപ്പോൾ എന്തൊക്കെയോ നല്ലതായി തോന്നുന്ന പോലെ ഒരു തോന്നൽ.! എന്തായാലും വായിച്ചു. ആശംസകൾ.

keraladasanunni പറഞ്ഞു...

ശാശ്വതമായ ഒരേയൊരു സത്യമേയുള്ളു, നാമെല്ലാം മരണത്തിലേക്ക് ചുവടുവെക്കുകയാണെന്ന സത്യം. അത് മനസ്സിലാക്കാതെ മനുഷ്യര്‍ 
അഹങ്കരിക്കുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം മറന്ന് യാത്ര തുടരുന്നു...ഒന്നും അറിയാതെ.

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

ആര്‍ത്തട്ടഹസിക്കുന്നു ..
എന്‍ അരങ്ങേറ്റമാണെന്നോര്‍ക്കുക നീ
കത്തിക്കുക നീ വിളക്കിനോപ്പം
ചന്ദനതിരിയും............
പരക്കട്ടെ സുഗന്ദം
കാണികള്‍ കുറവാണെങ്കിലും
നിന്റെ നിലവിളിസംഗീതം
കേട്ടവര്‍ കേട്ടവര്‍ ...
നിലവിളിക്കുന്നു

ajith പറഞ്ഞു...

സൂര്യനെ കുത്തിമലര്‍ത്തുമോ....??? അറിയില്ല, മിക്കവാറും

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

കുത്തിടേണ്ടിടത്ത് കുത്തിടുക.വെട്ടിടേണ്ടിടത്ത് വെട്ടിടുക.മുന്നേറുക....

khaadu.. പറഞ്ഞു...

ഇയ്യാളുടെ കമന്റ്‌ വായിച്ചത് കൊണ്ട് കാര്യം മനസിലായി... അല്ലേല്‍ ചുറ്റി പോയേനെ..

എന്തായാലും കവിത നന്നായിട്ടുണ്ട് സുഹൃത്തേ..
തുടരുക..

aboothi:അബൂതി പറഞ്ഞു...

ഇഷ്ട്ടമായിരിക്കുന്നു..
ഉടയോന്‍ എന്നാണോ ഉടലോന്‍ എന്നന്നോ.. ഒരു സംശയം..
മരണമേ നീ സത്യം... അല്ലെ..

വെള്ളരി പ്രാവ് പറഞ്ഞു...

അന്നും ആ സൂര്യനെ നെഞ്ചോട്‌ ചേര്‍ക്കും...
കത്തി ...പൊള്ളി ചാവുകയാണ് എങ്കിലും സാരില്ല ... അങ്ങട് ചാവട്ടെന്നു വെക്കും.
ഹല്ലാ പിന്നെ.....:)

റിയ Raihana പറഞ്ഞു...

@ aboothi; ഉടയോന്‍ എന്നാ ശരി. ദൈവം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചതാ. നന്ദി കേട്ടോ.
@കണ്നൂരാന്‍; മാറ്റിയിട്ടുണ്ട്.
ബാക്കിയുള്ളവരുടെ സംശയത്തിനു നാളെ ആവട്ടെ. ബൈ ഫ്രെണ്ട്സ്.

shamzi പറഞ്ഞു...

കവിത ഒന്നും മനസ്സിലായില്ലെങ്കിലും (അത് എന്‍റെ പരിമിതിയായിരിക്കാം) താഴെ കമന്റു വായിച്ചപ്പോള്‍ കാര്യം മനസ്സിലായി. ഒന്നു കൂടി വായിച്ചു നോക്കിയപ്പോള്‍ കുറെയൊക്കെ മനസ്സിലായി. എന്നാലും ബാക്കിയുള്ളത്....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അറിവായ അറിവുകള്‍ക്കെല്ലാ മറിവിന്റെ-
അഷ്ടദിക്കുകള്‍ ചവിട്ടി മെതിച്ചതും
അനുഭൂതി നല്കുമീ ആദിബിംബങ്ങളും
അകലേക്ക്‌ പോകുന്ന കല്പാന്ത നിദ്രയും

കൊള്ളാം...

Sidheek Thozhiyoor പറഞ്ഞു...

കൂടുതല്‍ നല്ല ആശയങ്ങള്‍ കണ്ടെത്തി എഴുത്ത് തുടരൂ ..ആശംസകള്‍

sudheer പറഞ്ഞു...

ആശംസകള്‍ നേരുന്നു..........

(റെഫി: ReffY) പറഞ്ഞു...

കാലത്തിന്റെ കണ്ണാടിയായിരിക്കണം നല്ല കവിത. കവികള്‍ ത്രികാല ജ്ഞാനികളും ആവണം. ഇതൊക്കെ മഹാന്മാര്‍ പറഞ്ഞതാണ് കേട്ടോ.

ഈ കവിതയില്‍ മരണത്തിന്റെ പേടിപ്പെടുത്തലുണ്ട്.
മരണം വരുമ്പോള്‍ മനുഷ്യന്‍ ധിക്കാരപൂര്‍വം അതിനെ ആട്ടിയോടിക്കുമോ എന്ന ഹാസ്യമുണ്ട്.
ആദ്യ നാലുവരിയില്‍ തന്നെ, ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അഴകുള്ള ഭീതിയും (ജന്മം മുതല്‍ മരണത്തിലേക്ക് അടുക്കുന്നു എന്ന ഭീതി) ജനിക്കുന്നു.
മനുഷ്യന്റെ ആര്‍ത്തിയും അഹങ്കാരവും ഇത്ര ചെറിയ വരികളില്‍ ദ്രിശ്യമാവുന്നുണ്ട്.
ഒടുവിലെ വരികളില്‍, മരണം വന്നു വിളിക്കുമ്പോള്‍ മനുഷ്യന്‍ സൂര്യനെപ്പോലും കൊല്ലാന്‍ ശ്രമിക്കും എന്ന പരിഹാസവും. അതോ അപ്പോഴും യാന്ത്രികതയുടെ പിറകെ ഓടാന്‍ ശ്രമിക്കുമോ എന്ന ആക്ഷേപവും അതീവ ഗൌരവമര്‍ഹിക്കുന്നു.

കവിത എല്ലാര്‍ക്കും ദഹിച്ചുകൊള്ളണം എന്നില്ല. അത് ആസ്വദിക്കുന്നവര്‍ കവിതയിലെ നിലവാരത്തെ ചോദ്യം ചെയ്യും എന്ന് കരുതിയാല്‍ മതി. സുഷ്മേഷ്നെ പോലുള്ള പ്രശസ്തരുടെ അഭിപ്രായങ്ങള്‍ ഒരു മുതല്‍ക്കൂട്ടാവട്ടെ.
ഭാവുകങ്ങള്‍

ശ്രീ പറഞ്ഞു...

നന്നായി. ഇനിയുമെഴുതുക.

പദസ്വനം പറഞ്ഞു...

"കല്പകാലം വരെ അരണികടഞ്ഞൊരു-
കല്ലുമായ് കാത്തിരിക്കുന്നു മര്‍ത്യന്‍
ഇരുളില്‍ മറഞ്ഞു നീ പിറകെപ്പിടിച്ചതും
ഇണചേരുവാനായ് ബലമായ്‌ തെറിച്ചതും
ഉടലിന്റെ കടുന്തുടിയിലാദിമന്ത്രപ്പൊരുള്‍
ഉടയോന്‍ ചൊരിഞ്ഞോരനുഗ്രഹ വര്‍ഷവും"

>> സത്യം പറയട്ടെ .. ഇതില്‍ അവസാനത്തെ രണ്ടു വരി ഒന്നുമേ മനസ്സിലായില്ല..
റിയ (Raihana), അജിത്തേട്ടാ, ... താങ്കള്‍ക്കു എന്നെ സഹായിക്കാന്‍ കഴിയുമോ??
കവിതയെ കുത്തി മലര്‍ത്തുന്ന കണ്ണൂരാന്‍ കവിത വായിച്ചു അഭിപ്രായം പറയുന്നു..!!! കലി കാലം !!!
ഭാവുകങ്ങള്‍

Irshad പറഞ്ഞു...

വായിച്ചു... ഇഷ്ടപ്പെട്ടു. ആശംസകള്‍

Unknown പറഞ്ഞു...

കവിത നന്നായിട്ടുണ്ട്. വിലയിരുത്താൻ മാത്രം വിവരമില്ലെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞു. തുടർന്നും എഴുതുക

കൊമ്പന്‍ പറഞ്ഞു...

നല്ല വരികള്‍ കൊള്ളാം ട്ടോ

പാലൈസ് പറഞ്ഞു...

enthaanippo inganoru replykku kaaranam?

അജ്ഞാതന്‍ പറഞ്ഞു...

നന്നായി.

(saBEen* കാവതിയോടന്‍) പറഞ്ഞു...

അവസാനമായി ഒരു ഭാവുകം ഞാനും നേരുന്നു , നന്നായി എഴുതി ആദ്യം മുതല്‍ അവസാനം വരെ ....

Unknown പറഞ്ഞു...

Easy to Read. . . and nice one

rameshkamyakam പറഞ്ഞു...

റയ്ഹന(പേര് ശരിയോ?)എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്,കുറച്ചൊക്കെ വിജയിക്കുന്നുമുണ്ട്.വരുതിയില്‍ വരാത്തതിനെ കെട്ടിവലിക്കുമ്പോള്‍ കാലിടറും.പറയാനുള്ളത് ആദ്യം നമുക്കുതന്നെ ഉറപ്പാക്കിയാല്‍ പിന്നെ ഇടര്‍ച്ച ഉണ്ടാവില്ല.പരിശ്രമിക്കുക.നന്മ വരും.

റിയ Raihana പറഞ്ഞു...

koya kodinji,
mansur cheruvadi
ijaz ahmaed
mukil
വായിച്ചതിനും തുറന്നു അഭിപ്രായം പറഞ്ഞതിനും താങ്ക്സ്

റിയ Raihana പറഞ്ഞു...

സുഷ്മേഷ് സാര്‍
ഫിറോസ്‌
എന്റെ ലോകം
ആരങ്ങാട്ടുകര മുഹമ്മദ്‌

കമന്റിട്ടതിന് നന്ദിയും ആശംസയും അറിയിക്കട്ടെ
ഇനിയും വരണേ എന്റെ ബ്ലോഗിലേക്ക്..

റിയ Raihana പറഞ്ഞു...

venugopal,
jefu jailaf
rasheeedh
thira
ashraf ambalath

എന്റെ പോസ്റ്റ് വായിക്കാന്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഹൃദയം നിറഞ്ഞ നന്ദി കേട്ടോ..

റിയ Raihana പറഞ്ഞു...

ഇസ്മൈല്‍,
സ്നേഹപൂര്‍വ്വം ശ്രീ,
ഷാജു അത്താണിക്കല്‍,
രഘുനാഥന്‍,
വീ പി അഹ്മദ്‌,

പോസ്റ്റ്‌ വായിച്ചു കമന്റ് ഇട്ടതിനു നന്ദി.
ഇനിയും ഈ വഴി വരാന്‍ അപേക്ഷിക്കുന്നു.

റിയ Raihana പറഞ്ഞു...

prabhan krishnan,
umer shibli,
salaam,
kannooran
aayirangalil oruvan,
anjaathan,
fousiya,

എല്ലാവര്ക്കും നന്ദി. എന്റെ ചെറിയ കവിത വായിച്ചു വലിയ അഭിപ്രായം പറഞ്ഞല്ലോ. നന്ദി.

റിയ Raihana പറഞ്ഞു...

ajith,
ranjith,
khaadu,
aboothi,
vallaripravu,
shamzi,

അഭിപ്രായം തുറന്നു പറഞ്ഞ എല്ലാവര്ക്കും നന്ദി.

റിയ Raihana പറഞ്ഞു...

മുരളീ മുകുന്ദന്‍,
സിദ്ധീഖു,
സുധീര്‍,
റെഫി,
ശ്രീ,

കമന്റിട്ട സുമനസുകള്‍ക്ക് നന്ദി.

പദസ്വനം,
- ഉടലിന്റെ കടുന്തുടിയിലാദിമന്ത്രപ്പൊരുള്‍
ഉടയോന്‍ ചൊരിഞ്ഞോരനുഗ്രഹ വര്‍ഷവും"

എന്നത് മനുഷ്യ ശരീരത്തില്‍ ദൈവ മന്ത്രങ്ങളും ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളും ഉണ്ട് എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്.

നന്ദി കേട്ടോ.

റിയ Raihana പറഞ്ഞു...

പഥികന്‍,
ചീരാമുളക്,
കൊമ്പന്‍,
പാലസ്,
കൊട്ടോട്ടിക്കാരന്‍,
സബീന്‍,
യൂനുസ്‌,
രമേശ്‌ സുകുമാരന്‍,

എന്റെ പോസ്റ്റ്‌ വായിക്കുകയും വിലയേറിയ കമന്റ് ഇടുകയും ചെയ്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും ഇതുവഴി വരുമല്ലോ.

റിയ Raihana പറഞ്ഞു...

iggoy,
seenu,
mandoosan,
keraladasanunni,
patteppaadam,
oru kunju mayilpeli,

എല്ലാവര്ക്കും നന്ദി.

Nidhin Jose പറഞ്ഞു...

എന്റമ്മോ... കഠിനപദങ്ങളും കനത്ത ആശയവും..... കോള്ളാം... നല്ല കവിത....


നീണ്ട ഇടവേളക്ക് ശേഷം ഒട്ടും കഠിനമല്ലാത്ത ഒരു അനുഭവക്കുറിപ്പ് ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.
"വീണ്ടും ശാസ്ത്രാധ്യാപനത്തിന്റെ വാതായനങ്ങള് എനിക്ക് മുന്നുല് തുറന്നു കിട്ടി. എറെ നാളായി പൂട്ടിയിട്ടിരുന്ന എന്റെ ബൂലോക ജാലകം ഇന്ന് വീണ്ടും തുറക്കുകയാണ്......"
ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പിന്നെ കുറേ നല്ല ഓര്‍മകളും

grkaviyoor പറഞ്ഞു...

കവനമിതില്‍ കാര്യമില്ലയെന്നു
കണ്ടിട്ടും പറയാതെ ഇരിക്കവയ്യ
കല്പ്പന്തകലത്തോളം തീരില്ല
കാമനമാര്‍ന്ന ദേഹസ്മ്രുതി
കാമ്യമാര്‍ന്ന ആത്മമാവിനെ അറിയാതെ

sunesh parthasarathy പറഞ്ഞു...

valare manoharamaya... varikal..jevan vekkunna chinthakkoppam peythu pokunna thinmayude nizhalpadukal... ellavidha ashamsakalum nerunnu...
visit; http://sunesh4u.blogspot.com/

sunesh parthasarathy പറഞ്ഞു...

valare manoharamaya... varikal..jevan vekkunna chinthakkoppam peythu pokunna thinmayude nizhalpadukal... ellavidha ashamsakalum nerunnu...
visit; http://sunesh4u.blogspot.com/

Kadalass പറഞ്ഞു...

ഭാവനയും അവതരണവും മികച്ചതാണെന്നഭിപ്രായം....
തുടർന്നെഴുതുക...
എല്ലാ ഭാവുകങ്ങളും!

Mohammed Kutty.N പറഞ്ഞു...

ഇവിടെ ആദ്യമാണ്.നല്ലൊരു കവിത വായിക്കാന്‍ കഴിഞ്ഞത് ഇനിയും
വരാതിരിക്കാനാവില്ലെന്ന തുറന്നു പറച്ചിലിനു നിമിത്തമായതില്‍ വളരെ സന്തോഷം .അഭിനന്ദനങ്ങള്‍ !

subanvengara പറഞ്ഞു...

നന്നായി അവതരിപ്പിച്ചു , പ്രാസമൊപ്പിച്ച നല്ല വരികള്‍ ,,,, ഇനിയും എഴുതുക!

അജ്ഞാതന്‍ പറഞ്ഞു...

വായിച്ചു ,നല്ല അഭിപ്രായം ,ആശംസകള്‍ ..........

Vinodkumar Thallasseri പറഞ്ഞു...

നല്ല ആശയം. നല്ല ബിംബങ്ങള്‍. പക്ഷേ എവിടെയൊ ഒരിത്‌.... എണ്റ്റെ വായനപ്പിശകാണോ?

Unknown പറഞ്ഞു...

:)

the man to walk with പറഞ്ഞു...

All the Best

അജീഷ്.പി.ഡി പറഞ്ഞു...

കവിത വായിക്കാനല്ലാതെ വിലയിരുത്താനറിയില്ല,കവിതയുടെ അര്‍ദ്ധം ഒരിക്കലും മനസ്സിലാവുകയുമില്ല, എങ്കിലും അവസാനത്തെ ഈ നാല് വരികള്‍ വളരെ ഇഷ്ട്ടപ്പെട്ടു.
" ഒന്നുമില്ലാത്തൊരു കാലം വരും! അന്നു-
മന്നനും മല്ലനും ശൂന്യമായ് തീരും!
അന്നു നീ സൂര്യനെ കുത്തിമലര്‍ത്തുമോ?
ഇണചേരുമണലിതന്‍ നൃത്തം പകര്‍ത്തുമോ? "
ഇനിയും എഴുതുക, എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

M. Ashraf പറഞ്ഞു...

ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത സത്യം. നല്ല വരികളിലൂടെയുള്ള ഓര്‍പ്പെടുത്തല്‍. എന്നാലും കടിച്ചാല്‍ പൊട്ടുന്ന വാക്കുകള്‍ മതി. ആശയവും ശൈലിയും ഇങ്ങനെ ഒഴുകിപ്പരന്നുവരുമ്പോള്‍ അതിനെ വാക്കുകള്‍ തപ്പിപ്പിടിച്ച് കെട്ടിത്തടയേണ്ട. വയനാടന്‍ വാക്കുകള്‍ പോരട്ടെ.. ആശംസകള്‍

kochumol(കുങ്കുമം) പറഞ്ഞു...

ആശയം കൊള്ളാം ...എഴുത്ത് തുടരട്ടെ ...എല്ലാ ഭാവുകങ്ങളും!

Gini പറഞ്ഞു...

nice one...

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal raihana....just continnue..

ചന്തു നായർ പറഞ്ഞു...

വായിച്ചൂ.....പലവരികളിലും ആശയത്തെക്കാൾ മുന്നിട്ട് നിൽക്കുന്നത് ആവശ്യമില്ലാത്ത വാക്കുകളാണു.നമ്മൾ എഴുതുന്നതെന്താണെന്ന് മറ്റുള്ളവർ മനസ്സിലാക്കുന്നിടത്താൺ കവിത വിജയിക്കുന്നത്...ആശംസകൾ

Echmukutty പറഞ്ഞു...

ഇനിയും എഴുതുക, ആശംസകള്‍.

Shaleer Ali പറഞ്ഞു...

വാക്കുകള്‍ കോര്തിനകിയിരിക്കുന്നു എങ്കിലും അര്‍ഥം തിരയാന്‍ ഞാനും കുറച്ചു പരിശ്രമിച്ചു .. ആശയം കിട്ടി.... അര്‍ത്ഥങ്ങളൊന്നും പൂര്‍ണ്ണമായങ്ങു കിട്ടിയില്ല..... (അറിവില്ലായ്മയാവും ..എന്റെ ) ഇനിയും എഴുതൂ... ആശംസകള്‍.....

പി. വിജയകുമാർ പറഞ്ഞു...

"...അന്നു നീ സൂര്യനെ കുത്തി മലർത്തുമോ?"
ബിംബം നന്നായി.

Feroze പറഞ്ഞു...

Kavithayekkal eluppam vykthamakunna gadyathil ezhuthoo;

all the best !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala

ഷബീര്‍ കെ ഒ പറഞ്ഞു...

കവിത നന്നായിട്ടുണ്ട്. അഭിപ്രായം പറയാന്‍ മാത്രം വിവരം നമുക് ഇല്ല ... തുടർന്നും എഴുതുക...ആശംസകള്‍ ..:)

നന്ദിനി പറഞ്ഞു...

വാക്കുകള്‍ നല്ലത് ..

എന്നാല്‍ താങ്കള്‍ പറഞ്ഞത് വായിച്ചപ്പോള്‍

മാത്രമാണ് മരണം മണത്തത് . എങ്കിലും മരണത്തേക്കാള്‍

മറ്റു പല അര്‍ത്ഥങ്ങളും കവിതയില്‍ ഉയരുന്നു ...

അത് ഒരു സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന

തിക്താനുഭവവും അതില്‍ തുടരുമ്പോള്‍ തുടങ്ങുന്ന

addiction നും അനുഭൂതിയും...

അവസാനം ഒരു ചോദ്യവും...

എന്നാണ് ഞാന്‍ മനസ്സിലാക്കിയത് ...

എഴുത്തില്‍ താങ്കളുടെ ആശയം കൈവിട്ടു പോയോ ...

എന്നൊരു സംശയം ...

ഫൈസല്‍ ബാബു പറഞ്ഞു...

ഒന്നുമില്ലാത്തൊരു കാലം വരും! അന്നു-
മന്നനും മല്ലനും ശൂന്യമായ് തീരും!
അന്നു നീ സൂര്യനെ കുത്തിമലര്‍ത്തുമോ?
ഇണചേരുമണലിതന്‍ നൃത്തം പകര്‍ത്തുമോ?
======================
ചിന്തിപ്പിക്കുന്ന വരികള്‍ ,

pravaahiny പറഞ്ഞു...

നല്ല കവിത. ആശംസകള്‍ @PRAVAAHINY

asrus irumbuzhi പറഞ്ഞു...

കൊള്ളാം ...
ചിന്തിപ്പിക്കുന്ന സുന്ദരമായ വരികള്‍ !
ആശംസകള്‍
അസ്രുസ്

asrus irumbuzhi പറഞ്ഞു...

....
...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
..ads by google! :
ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
ഒരു പാവം പുലി ........മ്യാവൂ !!
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
http://mablogwriters.blogspot.com/

തുമ്പി പറഞ്ഞു...

ആദ്യത്തെ അഭിപ്രായമാണ് എനിക്കും തോന്നിയത്. മരണത്തെയാണ് മുന്നില്‍ കണ്ടതെന്ന് റിയ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അവനെത്തേടി . പക്ഷേ ദുര്‍ഗ്രാഹ്യതയായിരുന്നു മുന്നില്‍ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ