Pages

2012, ജൂൺ 16, ശനിയാഴ്‌ച

മലയാളം

മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + അളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.മലയാളം എന്ന വാക്ക് (malayalam)ഇംഗ്ലീഷിൽ പാലിൻഡ്രോം വാക്കു കൂടിയാണ്. മല എന്ന പദവും ആൾ, ആളുക എന്ന നപുംസകപദവും ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാൻ യകാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബർട്ട് കാഡ്‌വെൽ കരുതുന്നു. മലയാൺമ മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു..
  കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ്. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയിലെഎട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.


കൂടുതല്‍ അറിയാന്‍ മലയാളം വിക്കിപീഡിയ സന്തര്ഷിക്കുക

15 comments:

Prabhan Krishnan പറഞ്ഞു...

കുറച്ചുകൂടി എഴുതി വ്യക്തമായ ഒരു ധാരണ കൊടുക്കാമായിരുന്നു.
ഇതുപോലെ ചില വാക്കുകള്‍ ,സ്ഥലങ്ങള്‍ ഇവയുടെ ഉല്‍പ്പത്തിയേപ്പറ്റിയുള്ള ധാരണകള്‍ ഇവയൊക്കെ ഇനിയുള്ള കുറിപ്പുകളില്‍ ചേര്‍ത്താല്‍ കൌതുകകരമായിരിക്കുമെന്നു തോന്നുന്നു.

എല്ലാഭാവുകങ്ങളും നേരുന്നു
ആശംസകളോടെ..പുലരി

നിത്യഹരിത പറഞ്ഞു...

മലയാളത്തെ പറ്റി കുറച്ചറിവുകള്‍ തന്നതിനു നന്ദി, മറ്റുള്ളവയുടെ പിന്നാലെ പോകുമ്പോള്‍ സ്വന്തമെന്തെന്നത് പലപ്പോഴും നമ്മള്‍ മറന്നു പോകുന്നതാണ്.. ഓര്‍മ്മിപ്പിച്ചതിനു ഒരിക്കല്‍ കൂടി നന്ദി.. ബാക്കി വിക്കിപീഡിയ നോക്കാം.

ബെഞ്ചാലി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബെഞ്ചാലി പറഞ്ഞു...

മലയാള ഭാഷയെ കുറിച്ചൊരൂ പോസ്റ്റ് മുമ്പ് ഇവിടെ എഴുതിയിരുന്നു. എഴുത്ത് തുടരുക, അഭിനന്ദനം

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

മലയാളം ........ പേരില്‍ തന്നെ ഒരു സുഖമുണ്ട് പറയാന്‍ അല്ലെ

സ്നേഹാശംസകള്‍ സ്വന്തം @ PUNYAVAALAN

Arun Gandhigram പറഞ്ഞു...

എല്ലാ വിധ ആശംസകളും നേരുന്നു

Phayas AbdulRahman പറഞ്ഞു...

എന്റുമ്മാ... ഇതൊരു ഒടുക്കത്തെ ഇന്‍ഫോ ആഅയി കേട്ടൊ.. കാര്യം മല+അളം പറയും എഴുതും എന്നല്ലാതെ ഇത്രേം അറിയില്ലായിരുന്നു..

ഫൈസല്‍ ബാബു പറഞ്ഞു...

പേരിനു പിന്നിലെ പൊരുള്‍ തേടിയുള്ള ഈ യാത്ര തുടരട്ടെ ..ആശംസകള്‍

റിയ Raihana പറഞ്ഞു...

മലയാളത്തെ കുറിച്ച് എഴുതിയാല്‍ തീരില്ല അത്രയും വിവരിക്കാന്‍ ഉണ്ട് ..ഇനിയും അറിയണമെങ്കില്‍ വിക്കിപീഡിയ നോക്കിയാല്‍ കൂടുതല്‍ മനസ്സിലാക്കാം നന്ദി ഉണ്ട് വന്നതിനും അഭിപ്രായം പറഞ്ഞതിനും പ്രഭന്‍ ക്യഷ്ണന്‍

റിയ Raihana പറഞ്ഞു...

അതെ നിത്യഹരിത ..മുറ്റത്തെ മുല്ലക്ക് മണമില്ല എന്നെല്ലേ ...നന്ദി ഉണ്ട് വന്നതിനും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് വന്നതിനും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് വന്നതിനും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും....

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് വന്നതിനും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും arun

റിയ Raihana പറഞ്ഞു...

ഇങ്ങനെയോക്കയെല്ലേ മറന്നു പോയ അറിവും അറിയാത്തതും പഠിക്കാന്‍ ആവുക ..നന്ദി ഉണ്ട് വന്നതിനും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും..phayas

റിയ Raihana പറഞ്ഞു...

നന്ദി ഉണ്ട് വന്നതിനും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും..faisal

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ